കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന ഗോസിപ്പ് കുറച്ചു കാലമായി ഉണ്ട്. എന്നാൽ താര ദമ്പതികൾ ഇതുവരെ വാർത്തയെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വാർത്തയിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിക്കി കൗശൽ.
തന്‍റെ റീലിസാകാനിരിക്കുന്ന ബാഡ് ന്യൂസ് എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെ ആണ് വിക്കി കൗശല്‍ ഈ വാർത്തയോട് പ്രതികരിച്ചത്. ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെ കത്രീനയുടെ ഗര്‍ഭം സംബന്ധിച്ച് മാധ്യമങ്ങൾ താരത്തോട് നേരിട്ട് ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തിന് വിക്കി നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ ചർച്ചയാവുന്നത്.
"എപ്പോൾ നല്ല വാർത്തകൾ വന്നാലും, ഞാൻ അത് നിങ്ങളുമായി പങ്കിടും. സമയമാകുമ്പോൾ ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല" എന്നാണ് വിക്കി കത്രീനയുമായി ബന്ധപ്പെട്ട ഗര്‍ഭ ഗോസിപ്പുകള്‍ തള്ളിക്കൊണ്ട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്