ബോളിവുഡ് നടി കത്രീന കൈഫ് ഗർഭിണിയെന്ന് അഭ്യൂഹങ്ങൾ. കത്രീനയുടെയും വിക്കി കൗശലിൻ്റെയും ലണ്ടൻ യാത്രയിൽ നിന്നുള്ള വീഡിയോയാണ് നടി അമ്മയാകാൻ പോകുന്നുവെന്ന വാർത്തയ്ക്ക് പിന്നിൽ.
ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലൂടെ താരങ്ങള്‍ നടന്നു പോകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോയില്‍ വിക്കിയുടെ കൈ പിടിച്ച് കത്രീന നടക്കുന്നതും കാണാം. കത്രീന ഒരു ഓവര്‍ സൈസ്ഡ് ജാക്കറ്റും ധരിച്ചിരിക്കുന്നത് കാണാം. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാതാരിക്കാനാണോ വലിയ ജാക്കറ്റ് ഇട്ട് നടക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.
എന്നാൽ ഈ അഭ്യൂഹങ്ങളോട് കത്രീനയോ വിക്കി കൗശലോ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷം, കത്രീനയും വിക്കിയും 2021 ഡിസംബർ 9 നാണ് വിവാഹിതരായത്. കത്രീനയുടെ ഗർഭധാരണത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നത് ഇതാദ്യമല്ല.
ഈ വർഷം ആദ്യം ജാംനഗറില്‍ നടന്ന ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിന് മുമ്ബുള്ള ചടങ്ങില്‍ നിന്നുള്ള ഫോട്ടോകള്‍ക്ക് പിന്നാലെയും ഇത്തരത്തിലെ ചർച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്