ഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാം കുഞ്ഞ് പിറന്നതായി റിപ്പോർട്ട്. 'അകായ്' എന്നാണ് ആണ്‍കുട്ടിക്ക് ഇരുവരും പേര് നല്‍കിയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സാമൂഹ്യമാധ്യമങ്ങളിലൂടെ കോഹ്ലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും ആശംസകള്‍ തേടിയ വിരാടും അനുഷ്‌കയും കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണം എന്ന് ആരാധകരോട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. വാമിക എന്നാണ് ദമ്പതികളുടെ ആദ്യ മകളുടെ പേര്.
രണ്ടാം കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകൾ പുറത്തു വന്നിരുന്നു. രണ്ടാം കുഞ്ഞിനെ വരവേല്‍ക്കാന്‍ വിരാടും അനുഷ്‌കയും ലണ്ടനിലാണുള്ളത് എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. എ ബി ഡിവില്ലിയേഴ്സാണ് ഇക്കാര്യം ആദ്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. എന്നാല്‍ തനിക്ക് തെറ്റുപറ്റിയെന്നും ഇത്തരമൊരു കാര്യമില്ലെന്നും അദ്ദേഹം പിന്നാലെ തിരുത്തിയിരുന്നു. താര ദമ്പതികളുടെ സ്വകാര്യത മാനിച്ചായിരുന്നു ഇതെന്നാണ് ഇപ്പോൾ ആരാധകർ അനുമാനിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്