ബോളിവുഡിലെ മുൻനിര സംവിധായകനും നിർമ്മാതാവുമാണ് വിക്രം ഭട്ട്. വിക്രം ഭട്ടിന്റെ ഓഫ് സ്‌ക്രീൻ ജീവിതവും അദ്ദേഹത്തിന്റെ സിനിമകൾ പോലെ തന്നെ വാർത്തകളിൽ ഇടം നേടാറുണ്ട്.
നടിമാരായ സുസ്മിത സെൻ, അമീഷ പട്ടേൽ എന്നിവരുമായുള്ള വിക്രം ഭട്ടിന്റെ പ്രണയം ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. വിവാഹിതനാകാനിരിക്കെയാണ് വിക്രം സുസ്മിതയുമായി പ്രണയത്തിലായത്. ഇപ്പോഴിതാ വിക്രം ഭട്ട് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് വിക്രം ഭട്ട് മനസ് തുറന്നത്.
അൻകഹീയുടെ കഥ തന്റെ ജീവിതത്തിൽ നിന്നുമാണ് കണ്ടെത്തിയതെന്നാണ് വിക്രം പറയുന്നത്. ഉർമിള മൺഡോദ്കർ ആയിരുന്നു ചിത്രത്തിലെ നായിക. വിവാഹിതനായിരിക്കെ തന്നെ സുസ്മിത സെന്നുമായി പ്രണയത്തിലായിരുന്നു വിക്രം ഭട്ട്. ഈ പ്രണയത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് വിക്രം ഭട്ട് ആ സിനിമയൊരുക്കിയത്.'
അൻകഹീ നിങ്ങളുടെ ജീവിതമാണോ എന്ന ചോദ്യത്തിന് അതെ, കുറച്ചൊക്കെ എന്ന് വിക്രം ഭട്ട് മറുപടി നൽകി. അതേസമയം, ചിത്രം പൂർണമായും തന്റെ ജീവിതകഥയല്ലെന്നും അതിനെ അടിസ്ഥാനമാക്കിയുള്ള ഫിക്ഷൻ ആണെന്നും വിക്രം ഭട്ട് പറഞ്ഞു. .
അതേസമയം തന്റെ അനുഭവം സിനിമയാക്കിയതിൽ ഭാര്യയ്ക്ക് നീരസം തോന്നിയിരുന്നില്ലെന്നും വിക്രം ഭട്ട് പറയുന്നു. ഞാൻ ആരെയെങ്കിലും പഴി ചാരിയിട്ടുണ്ടെങ്കിൽ അത് എന്നെ മാത്രമാണ്. ഞാൻ സുസ്മിതയെയോ എന്റെ മുൻ ഭാര്യയെയോ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു
2000 ലാണ് വിക്രം ഭട്ട് സുസ്മിത സെന്നിനെയും അമീഷ പട്ടേലിനെയും പ്രണയിച്ചത്. സുസ്മിതയുമായുള്ള പ്രണയമാണ് വിക്രം ഭട്ടിന്റെ ദാമ്പത്യ ജീവിതം തകർത്തത്. അതേസമയം, സുസ്മിതയുമായുള്ള ബന്ധത്തിൽ ഇന്നും തനിക്ക് കുറ്റബോധം തോന്നുന്നില്ലെന്നും വിക്രം ഭട്ട് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്