ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ നടൻ സഹീർ ഇക്ബാലുമായി കുറച്ചു ദിവസം മുൻപാണ് വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു സൊനാക്ഷിയുടെ ലളിതമായ രജിസ്റ്റര്‍ മാര്യേജില്‍ പങ്കെടുത്തത്.
താരത്തിന്റ വിവാഹത്തിന് മുന്പും ശേഷവും നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ലവ് സിൻഹ സൊനാക്ഷിയെ ഇൻസ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിന് പിന്നാലെയാണ് പ്രധാന വിവാദം ആരംഭിച്ചത്. സഹോദരിയുടെ വിവാഹത്തിന് ലവ് പങ്കെടുക്കാത്തതും വലിയ വാർത്തയായിരുന്നു.
എന്നാല്‍ ഇപ്പോൾ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയരിക്കുകയാണ് ലവ് സിന്‍ഹ. എന്തുകൊണ്ട് ഞാൻ പങ്കെടുത്തില്ല, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എനിക്കെതിരെ ഓണ്‍ലൈൻ കാംപയിനുകള്‍ നടത്തിയാലും കുടുംബമാണ് എനിക്കെല്ലാം. ആ യാഥാർത്ഥ്യം തിരുത്താന്‍ സാധിക്കില്ല. എന്തുകൊണ്ട് ഞാൻ പങ്കെടുത്തില്ല എന്നതിന്റെ കാരണം വ്യക്തമാണ്. ചില ആളുകളുമായി സഹകരിക്കാൻ എനിക്ക് കഴിയില്ല എന്നാണ് ലവ് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്