കൊച്ചി: സിനിമാ മേഖലയിലെ അനുഭവങ്ങൾ തന്റെ വ്യക്തിത്വത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്ന് വ്യക്തമാക്കി നടി ഹന്ന റെജി കോശി. മുമ്പ് ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന സ്വഭാവമായിരുന്നുവെങ്കിലും ഇപ്പോൾ കൂടുതൽ സൂക്ഷ്മത പാലിക്കാറുണ്ടെന്ന് താരം പറഞ്ഞു.
ഒരു അഭിമുഖത്തിൽ സംസാരിക്കവെആണ് താരം തുറന്ന് പറച്ചിലുകൾ നടത്തിയത്. വർഷങ്ങളായി പരിചയപ്പെടുന്ന ആളുകളോട് സ്വന്തം ജീവിതകഥകളും വ്യക്തിപരമായ കാര്യങ്ങളും തുറന്ന് പറയുന്ന ശീലം ഉണ്ടായിരുന്നുവെന്ന് ഹന്ന വ്യക്തമാക്കി. എന്നാൽ അതിലൂടെ പല തവണ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നതോടെയാണ് സമീപനത്തിൽ മാറ്റം വരുത്തിയതെന്നും അവർ പറഞ്ഞു.
സ്വന്തം രഹസ്യങ്ങളും ദൗർബല്യങ്ങളും വിശ്വസിച്ച് പങ്കുവെച്ച ചിലർ പിന്നീട് അത് മറ്റുള്ളവരുമായി പങ്കുവെച്ചതായി അറിഞ്ഞത് ഏറെ വേദനിപ്പിച്ച അനുഭവമായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. വ്യക്തിപരമായ വികാരങ്ങൾ പോലും മറ്റുള്ളവരിലേക്ക് എത്തിക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായതോടെ എല്ലാവരോടും എല്ലാം പറയുന്ന ശീലം അവസാനിപ്പിക്കുകയായിരുന്നുവെന്നും ഹന്ന കൂട്ടിച്ചേർത്തു.
മുമ്പ് അഭിമുഖങ്ങളിലുൾപ്പെടെ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ പറയേണ്ടതും പറയാതിരിക്കേണ്ടതും തിരിച്ചറിയാൻ പഠിച്ചുവെന്നാണ് നടിയുടെ വാക്കുകൾ. “ഫിൽട്ടർ ചെയ്യാൻ പഠിച്ചു” എന്നായിരുന്നു ഹന്നയുടെ പ്രതികരണം.
സിനിമാ മേഖലയിലുണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ബഹുമാനമില്ലാത്ത സാഹചര്യങ്ങളിൽ തുടരാൻ താൽപര്യമില്ലെന്നും, മോശം അനുഭവം നൽകിയവരുമായി പിന്നീട് ഒന്നിച്ച് പ്രവർത്തിക്കാൻ തയ്യാറായിട്ടില്ലെന്നും അവർ വ്യക്തമാക്കി. അവസരങ്ങൾ വന്നിട്ടും ചില പ്രോജക്ടുകൾ നിരസിച്ചിട്ടുണ്ടെന്നും ഹന്ന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
