സൗത്ത് ഇൻഡസ്ട്രിയാണോ നോർത്ത് ആണോ മികച്ചതെന്നുള്ള ചർച്ച ക്ലിക്ക്ബെയ്റ്റിന് മാത്രമുള്ളതാണെന്നും അതിൽ യാഥാർത്ഥ്യമില്ലെന്നും നടി ഹുമ ഖുറേഷി പറഞ്ഞു. ഏത് വ്യവസായമാണ് മുന്നിലുള്ളത് എന്ന ചർച്ചയിൽ ഏർപ്പെടുന്നതിനുപകരം, സ്ക്വിഡ് ഗെയിം, മണി ഹീസ്റ്റ്, അവതാർ തുടങ്ങിയ പ്രോജക്ടുകൾ നിർമ്മിക്കാൻ ഇന്ത്യൻ വ്യവസായം ഒന്നിക്കണമെന്ന് ഹുമ ഖുറേഷി പറഞ്ഞു.
'ഒരു ദൃശ്യം രാജ്യമെമ്പാടും ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രിയപ്പെട്ടതായി മാറി. രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നും കഥാകൃത്തുക്കളെ നാം കണ്ടെത്തേണ്ടതുണ്ട്. ലോകം വളരുന്ന ഈ വേളയിൽ നമ്മുടെ റൂട്ടഡ് ആയ ഏത് ഇന്ത്യൻ കഥയാണ് ആഗോളതലത്തിൽ എടുത്തുകൊണ്ട് പോകേണ്ടത് എന്നാണ് ആലോചിക്കേണ്ടത്.
ഇന്ത്യയിൽ നിന്നും ഒരു സ്ക്വിഡ് ഗെയിം പോലെയുള്ള ഷോ എന്തുകൊണ്ട് വരുന്നില്ല? നമ്മുടെ മണി ഹൈസ്റ്റ് എവിടെയാണ്? എന്തുകൊണ്ടാണ് നമുക്ക് അവതാർ പോലെയൊരു സിനിമ നിർമ്മിക്കാൻ കഴിയാത്തത്? ഇതെല്ലം നമ്മൾ ചോദിക്കേണ്ട ചോദ്യങ്ങളാണ്. ഏത് ഇൻഡസ്ട്രിയാണ് മുന്നിൽ നിൽക്കുന്നതെന്ന ചർച്ചയിൽ ഏർപ്പെടുന്നതിന് പകരം മുഴുവൻ ഇൻഡസ്‌ട്രികളും ഒന്നിച്ച് കൂടി ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം', ഹുമ ഖുറേഷി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്