വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് എത്തിയ താരമാണ് ഹണി റോസ്. പിന്നീട് ഇതര ഭാഷ സിനിമകളിൽ അടക്കം അഭിനയിച്ച ഹണി ഇപ്പോൾ റേച്ചൽ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഏറെ വ്യത്യസ്തമായ വേഷത്തിൽ ആണ് ചിത്രത്തിൽ ഹണി എത്തുന്നത്. ചിത്രം ഡിസംബർ 6ന് തിയറ്ററുകളിൽ എത്തും.
റേച്ചലിന്റെ ട്രെയിലർ ലോഞ്ചിനിടെ വിനയൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. താൻ പ്രതീക്ഷിച്ചതിനെക്കാൾ മികച്ച സിനിമയാണ് റേച്ചൽ എന്നും വലിയൊരു വിജയമാകട്ടെ എന്നും വിനയൻ പറയുന്നു.
'റേച്ചൽ ഞാൻ പ്രതീക്ഷിച്ചതിനെക്കാളുമൊക്കെ ഞെട്ടിച്ചു കളഞ്ഞു. ഹണി നന്നായി ആ കഥാപാത്രം ചെയ്തിട്ടുണ്ട്. വളരെ സീരിയസ് ആയിട്ടുള്ള ചിത്രമാണ് റേച്ചൽ. വളരെ സ്ട്രഗിൾ ചെയ്ത് ഇറക്കുന്നൊരു പടമാണിത്. ഇങ്ങനെ സ്ട്രഗിൾ ചെയ്തിറക്കിയ പടങ്ങളൊക്കെ ഭാവിയിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. അനുഭവമാണിത്. എനിക്കറിയാം അത്. ഇങ്ങനെ ഒരു വിഷയം തെരഞ്ഞെടുത്തതിൽ ഞാൻ അഭിനന്ദനം അറിയിക്കുകയാണ്. 2002ലോ 2003ലോ ആണ് പൃഥ്വിരാജിന്റെ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഹണി റോസ് എന്നെ വന്ന് കാണുന്നത്. മകളെ നായികയാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഞാൻ പറഞ്ഞു അവൾ കുറച്ചുകൂടി വലുതാകട്ടെ എന്ന്. രണ്ട് മൂന്ന് വർഷം കഴിഞ്ഞ് പുതിയ ആൾക്കാരെ വച്ച് ബോയ് ഫ്രണ്ട് എന്ന ചിത്രം ചെയ്യാം മണിക്കുട്ടനെ ഹീറോ ആക്കാം എന്ന് ചർച്ച നടക്കുന്നത്. അപ്പോഴാണ് ഹണിയുടെ അച്ഛൻ വരുന്നതും ഒടുവിൽ ഹണി സിനിമയുടെ ഭാഗമാകുന്നതും. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന നടിമാർ 10 സിനിമ ചെയ്താൽ കിട്ടുന്നതിന്റെ കൂടുതൽ പൈസ ഹണി ഒരു വർഷം ഉണ്ടാക്കുന്നുണ്ട്. ഉദ്ഘാടനത്തിലൂടെ. അതിന് യാതൊരു സംശയവും ഇല്ല' എന്നാണ് വിനയൻ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
