റാപ്പർ യോ യോ ഹണി സിംഗും സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഷാരൂഖ് ഹണി സിങ്ങിനെ മർദിച്ചതായാണ് അഭ്യൂഹങ്ങൾ പരന്നത്. ഇപ്പോഴിതാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് റാപ്പർ. ഹണി സിങ്ങിൻ്റെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയിലാണ് എന്താണ് സംഭവിച്ചതെന്ന് ഗായകൻ വെളിപ്പെടുത്തിയത്.
ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലെ ലുങ്കി ഡാൻസ് ഹിറ്റായതിന് പിന്നാലെയാണ് ഷാരൂഖ് ഖാൻ ഹണി സിംഗിനെ യുഎസ് പര്യടനത്തിന് ക്ഷണിച്ചത്. തിരക്കുകൾക്കിടയിലും ഷാരൂഖിനൊപ്പം യുഎസ് പര്യടനത്തിന് പോകാൻ ഹണി സിംഗ് സമ്മതിച്ചു. ഇതിനിടെയാണ് വിവാദമായ സംഭവം നടന്നത്.
ഷോയ്ക്കു വേണ്ടി അവര്‍ എന്ന ചിക്കാഗോയിലേക്ക് കൊണ്ടുപോയി. എനിക്ക് പെര്‍ഫോം ചെയ്യാനാവില്ല എന്ന് ഞാന്‍ അവരോട് പറഞ്ഞു.എല്ലാവരും എന്നോട് റെഡിയാകാന്‍ പറഞ്ഞു. ഞാന്‍ കേട്ടില്ല.
എന്റെ മാനേജര്‍ വന്ന് ചോദിച്ചു- എന്തുകൊണ്ടാണ് റെഡിയാകാത്തതെന്ന്. ഞാന്‍ വരുന്നില്ല എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ വാഷ്‌റൂമില്‍ പോയി ഞാന്‍ ട്രിമ്മറുകൊണ്ട് തലമൊട്ടയടിച്ചു. ഇനി ഞാന്‍ എങ്ങനെ പരിപാടി അവതരിപ്പിക്കും എന്ന് ചോദിച്ചു. തലയില്‍ തൊപ്പി വെച്ച് പെര്‍ഫോം ചെയ്യാനാണ് പറഞ്ഞത്.
പിന്നാലെ അവിടെ കിടന്ന ഒരു കപ്പെടുത്ത് ഞാന്‍ തലക്കടിക്കുകയായിരുന്നു. എന്റെ തലയില്‍ മുറിവുണ്ടാവുകയും സ്റ്റിച്ച് ഇടേണ്ടിവരികയും ചെയ്തു. അല്ലാതെ ഷാരുഖ് ഖാന്‍ എന്നെ തല്ലിയതുകൊണ്ടല്ല- ഹണി സിങ് ഡോക്യുമെന്ററിയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്