ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നീക്കം’ എന്ന ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. നിര്‍മാതാവ് എ.വി. അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍മാണ കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹര്‍ജിക്കാരന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.
ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ഹര്‍ജിയുടെ ആധാരം. നിര്‍മാണ കരാര്‍ ലംഘിച്ചതായും സന്ദീപ് നല്‍കിയ ചെക്ക് മടങ്ങിയതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഉര്‍വശി തിയറ്റേഴ്സ്, കാക്ക സ്റ്റോറീസ് എന്നീ ബാനറുകളില്‍ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേര്‍ന്നാണ് ‘നീക്കം’ നിര്‍മിക്കുന്നത്. ജഗന്‍ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയായ ഇത്, ദിലീപിന്റെ കരിയറിലെ 152-ാമത്തെ സിനിമ എന്ന പ്രത്യേകതയും ഉണ്ട്.
സംഗീത് സേനന്‍, നിമിത ഫ്രാന്‍സിസ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. രഘു സുഭാഷ് ചന്ദ്രന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കല്‍ പ്രോജക്റ്റ് ഡിസൈനറായും പ്രവര്‍ത്തിക്കുന്നു. ഇമോഷണല്‍ ഡ്രാമ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സഞ്ചാരമായിരിക്കും ‘നീക്കം’ എന്നാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
