ഹ്യൂസ്റ്റൺ: സനാതന ധർമ്മ പ്രചാരണത്തിലും സംഘടനാ പ്രാവീണ്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന മെട്രോ ഹ്യൂസ്റ്റൺ പ്രദേശത്തെ കെ.എച്ച്.എൻ.എ പ്രവർത്തകരുടെ നേതൃയോഗം കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രജതജൂബിലി പിന്നിട്ട സംഘടനയുടെ രണ്ടു കൺവൻഷനുകൾക്കു ആതിഥേയത്വം നൽകി മികവ് പുലർത്തിയ ഹൂസ്റ്റണിലെ ഇരുപത്തിയഞ്ചോളം മുൻനിര പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്.
2027 ൽ ഫ്ളോറിഡയിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചും കെ.എച്ച്.എൻ.എ നടത്തിവരുന്ന വിവിധ കർമ്മ പദ്ധതികളെക്കുറിച്ചും പ്രസിഡന്റ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സവിസ്തരം പ്രതിപാദിച്ചു.
കേവലമായ ആചാര അനുഷ്ഠാനങ്ങളിൽ മാത്രമൊതുങ്ങാതെ വേദപഠന കളരിപോലുള്ള ജ്ഞാനസമ്പാദന യജ്ഞങ്ങളും സാങ്കേതിക മികവോടെ വളരുന്ന യുവതലമുറയിൽ ധാർമ്മികത സന്നിവേശിപ്പിക്കുന്ന സാമൂഹ്യ പഠന വേദികളും സംഘടന രാജ്യവ്യാപകമായി ദൃശ്യ മാധ്യമങ്ങളിലൂടെ നടത്തിവരുന്നതായും ടി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
മുൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ സിൽവർജൂബിലി കൺവൻഷൻ ചെയർമാനായിരുന്ന സുനിൽ പൈങ്കോൾ എന്നിവർ കെ.എച്ച്.എൻ.എയുടെ ഭാവിപ്രവർത്തനങ്ങളെകുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചു. റീജിയണൽ വൈസ് പ്രസിഡന്റ് സൂര്യജിത് സുഭാഷിതൻ ട്രസ്റ്റി ബോർഡ് അംഗം ഡോ. ബിജു പിള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിത മധു, രവീന്ദ്രൻ നായർ, യുവ കോ-ഓർഡിനേറ്റർ ശബരി സുരേന്ദ്രൻ, എസ്.എൻ.ജി.എം പ്രസിഡന്റ് മധു ചിറക്കൽ, വനിതാ ഫോറം സെക്രട്ടറി അഞ്ജനാ മുരളി, പ്രദീപ് മറുത്തുപറമ്പിൽ തുടങ്ങിയവർ സംഘടനയുടെ പ്രാദേശിക ശാക്തീകരണത്തെക്കുറിച്ചും അടുത്ത കൺവൻഷന്റെ തയ്യാറെടുപ്പുകളെപ്പറ്റിയും വിശദമായി സംസാരിച്ചു.
കെ.എച്ച്.എൻ.എ ഒഫീഷ്യൽ ന്യൂസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
