'എന്നെ ആരും ചുംബിച്ചിട്ടില്ല': ഉദിത് നാരായണന് ട്രോളുമായി കുമാര്‍ സാനു

AUGUST 10, 2026, 4:48 AM

സെല്‍ഫിയെടുക്കാന്‍ എത്തിയ വനിതാ ആരാധകരെ ഗായകന്‍ ഉദിത് നാരായണ്‍ ചുംബിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഉദിതിന്റെ ഈ നടപടിയെ വിമര്‍ശിച്ചുകൊണ്ട് നിരവധിയാളുകള്‍ രംഗത്തെത്തുകയും, പിന്നീട് താരം ഇതിന് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ രസകരമായ ഒരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഗായകന്‍ കുമാര്‍ സാനു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉദിത് നാരായണിന്റെ പഴയ വിവാദത്തെ ഓര്‍മിപ്പിച്ച് കുമാര്‍ സാനു സംസാരിച്ചത്. താങ്കളുടെ പാട്ടുകള്‍ക്ക് വലിയൊരു വനിതാ ആരാധകവൃന്ദമുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 'എന്നെ ഇതുവരെ ആരും വന്ന് ചുംബിച്ചിട്ടില്ല, ഞാന്‍ ആരെയും ചുംബിച്ചിട്ടുമില്ല. ചുംബനം നല്‍കുകയോ വാങ്ങുകയോ ചെയ്യുന്ന ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ല' എന്ന് ചിരിച്ചുകൊണ്ട് കുമാര്‍ സാനു പറഞ്ഞത്.

തൊണ്ണൂറുകളില്‍ ബോളിവുഡ് സംഗീത ലോകത്ത് കടുത്ത മത്സരത്തിലായിരുന്നെങ്കിലും നിലവില്‍ താനും ഉദിത് നാരായണനും തമ്മില്‍ നല്ല സൗഹൃദമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാലത്ത് പാട്ടുകള്‍ക്കായി പരസ്പരം മത്സരിച്ചിരുന്നുവെങ്കിലും ഇന്ന് തങ്ങള്‍ക്കിടയില്‍ മികച്ച ബന്ധമാണുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.

സംഗീത പരിപാടിക്കിടെ സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധകരുടെ ചുണ്ടിലും കവിളിലും ഉദിത് നാരായണ്‍ ചുംബിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതാണ് മുന്‍പ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ ഇത് ആരാധകരുടെ സ്‌നേഹപ്രകടനം മാത്രമാണെന്നും സംഭവത്തില്‍ ദുരുദ്ദേശ്യമില്ലെന്നുമായിരുന്നു ഉദിത് നാരായണന്‍ നല്‍കിയ വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam