സിനിമാ സെറ്റില്‍ അപകടം: അബദ്ധത്തില്‍ മൂക്കുത്തി വിഴുങ്ങി നടി ഷെഹ്നാസ് ഗില്‍; രക്ഷകനായി സഹനടന്‍

AUGUST 10, 2026, 4:33 AM

പഞ്ചാബി നടിയായ ഷെഹ്നാസ് ഗില്ലിന് സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട അപകടത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ശ്രദ്ധ നേടുന്നത്. തന്റെ പുതിയ പഞ്ചാബി ചിത്രമായ ഇഷ്ഖ്‌നാമയുടെ സെറ്റില്‍ വെച്ച് അബദ്ധത്തില്‍ മൂക്കുത്തി വിഴുങ്ങിയ ഭയപ്പെടുത്തുന്ന അനുഭവം ഷെഹ്നാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

അരവിന്ദ് ഖൈര സംവിധാനം ചെയ്യുന്ന പഞ്ചാബി റൊമാന്റിക് പീരിയഡ് ഡ്രാമയായ ഇഷ്ഖ്‌നാമയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം. സെറ്റിലൂടെ ഓടുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ മൂക്കുത്തി അബദ്ധത്തില്‍ ഊരി വായിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് അത് വിഴുങ്ങിയ താരം കഠിനമായി ചുമയ്ക്കാന്‍ തുടങ്ങി. ഷൂട്ടിംഗ് പുരോഗമിക്കവെ അസ്വസ്ഥത അനുഭവപ്പെട്ട ഷെഹ്നാസിന്റെ പുറത്തുതട്ടി സഹനടന്‍ സൗരഭ് സച്ച്‌ദേവ സഹായിക്കുന്നതിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ ഷെഹ്നാസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

നിരവധി ആരാധകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നും താരം കുറിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അഭിനയത്തോടുള്ള കഠിനാധ്വാനത്തെയും സമര്‍പ്പണത്തെയും അഭിനന്ദിക്കുമ്പോഴും സ്വന്തം ആരോഗ്യം കൂടി ശ്രദ്ധിക്കണമെന്ന് ആരാധകര്‍ കമന്റുകളിലൂടെ ഓര്‍മ്മിപ്പിച്ചു.

ഇന്ത്യന്‍ പഞ്ചാബില്‍ നിന്നുള്ള സിഖ് വിദ്യാര്‍ത്ഥിയായ നിമ്മയുടെയും പാകിസ്താന്‍ പഞ്ചാബില്‍ നിന്നുള്ള നസീമ എന്ന മുസ്ലീം പെണ്‍കുട്ടിയുടെയും പ്രണയകഥ പറയുന്ന ചിത്രമാണ് ഇഷ്ഖ്‌നാമ. ഷെഹ്നാസ് ഗില്ലിനൊപ്പം ജയ് രണ്‍ധാവ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സൗരഭ് സച്ച്‌ദേവ, അഞ്ജും ബത്ര, മഹന്‍ബീര്‍ ഭുള്ളര്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 11-ന് ലോകമെമ്പാടും തിയേറ്ററുകളിലെത്തുന്ന സിംഗ് വേഴ്‌സസ് കൗര്‍ 2 ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam