ആമിർ ഖാൻ്റെ മകൻ ജുനൈദ് ഖാൻ്റെ ആദ്യ ചിത്രമായ 'മഹാരാജ്' സിനിമയുടെ റിലീസ് താൽക്കാലികമായി തടഞ്ഞ് ഗുജറാത്ത് ഹൈക്കോടതി.
ഒരു ഹിന്ദു വിഭാഗത്തിൻ്റെ അനുയായികൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്ന ഹിന്ദു സംഘടനയുടെ ഹർജിയെത്തുടർന്നാണ് സ്റ്റേ. റിലീസിനായി നിർമ്മാതാക്കൾ ജൂൺ 18 വരെ കാത്തിരിക്കണം.
കൃഷ്ണഭക്തർക്കും വല്ലഭാചാര്യരുടെ അനുയായികൾക്കും വേണ്ടി സമർപ്പിച്ച ഹർജിയിലാണ് താൽക്കാലികമായി നിർത്തിവച്ച ഉത്തരവ്.
1862-ലെ മഹാരാജ് ലിബൽ കേസിനെ ആസ്പദമാക്കിയുള്ള സിനിമ പൊതു ക്രമത്തെ ബാധിക്കുമെന്നും മതവിഭാഗങ്ങളുടെയും ഹിന്ദുമതത്തിൻ്റെയും അനുയായികൾക്കെതിരെ അക്രമത്തിന് പ്രേരണ നൽകുമെന്നും ഹർജിയിൽ ആരോപിക്കുന്നു.
സിദ്ധാർഥ് പി മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം വൈആർഎഫ് എൻ്റർടെയ്ൻമെന്റിന്റെ കീഴില്‍ ആദിത്യ ചോപ്രയാണ് നിർമ്മിച്ചിരിക്കുന്നത്. ശാലിനി പാണ്ഡെ, ശർവാരി വാഹ്, ജയ്ദീപ് അഹ്‌ലവത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
1862 ലെ മഹാരാജ് അപകീർത്തിക്കേസിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യാതൊരുവിധ പ്രൊമോഷനുമില്ലാതെയാണ് ചിത്രം റിലീസിനെത്തുന്നത്. പത്രപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ കർസൻദാസ് മുല്‍ജി എന്ന കഥാപാത്രമായാണ് ജുനൈദ് ചിത്രത്തിലെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്