ദക്ഷിണേന്ത്യയിൽ നിന്ന് ബോളിവുഡിലേക്ക് സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന താരമാണ് ഹേമ മാലിനി. സിനിമകൾ പോലെ തന്നെ ഹേമ മാലിനിയുടെ വ്യക്തിജീവിതവും വാർത്തകളിൽ ഇടം നേടിയിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ധർമ്മേന്ദ്രയുമായുള്ള അവരുടെ പ്രണയവും വിവാഹവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോൾ, ആ പ്രണയത്തെക്കുറിച്ച് വീണ്ടും നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.
പ്രകാശ് കൗറുമായി വിവാഹബന്ധത്തിലിരിക്കെയാണ് ധർമേന്ദ്ര ഹേമമാലിനിയുമായി പ്രണയത്തിലാവുന്നത്. പ്രകാശ് കൗറിൽ നാലുമക്കളും ഉണ്ടായിരുന്നു. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താതെ ഹേമമാലിനിയെ വിവാഹം കഴിച്ച തീരുമാനത്തിന് ധർമേന്ദ്ര ഏറെ വിമർശനം നേരിട്ടിരുന്നു.
ധർമേന്ദ്രയുമായി വിവാഹം കഴിക്കുന്നതിന് മുമ്പ് വല്ലപ്പോഴും ചില പരിപാടികൾക്കിടയിൽ പ്രകാശ് കൗറിനെ കണ്ടിരുന്നതല്ലാതെ വിവാഹശേഷം തീരെ കണ്ടുമുട്ടിയില്ലെന്ന് പറയുകയാണ് ഹേമമാലിനി. ധർമേന്ദ്രയുടെ ജുഹുവിലെ ബംഗ്ലാവിൽ നിന്ന് അധികം ദൂരെയല്ലാതെയാണ് താനും താമസിച്ചിരുന്നത്. എന്നിട്ടും അവരെ കണ്ടിട്ടില്ലെന്നും തന്റെ ജീവിതം ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുകയാണ് ചെയ്തതെന്നും ഹേമമാലിനി പറയുന്നു.
ആരെയും ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ധരംജി എനിക്കും എന്റെ കുട്ടികൾക്കും വേണ്ടി ചെയ്തതിൽ ഞാൻ സന്തോഷവതിയും സംതൃപ്തയുമായിരുന്നു," ഹേമ മാലിനി പറയുന്നു. വിവാഹിതനായ ഒരു പുരുഷനെ പ്രണയിച്ചത് വേണ്ടിയിരുന്നില്ല എന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും ഹേമ മാലിനി പറയുന്നു. എനിക്ക് രണ്ട് കുട്ടികളുണ്ട്. ഞാൻ അവരെ നന്നായി വളർത്തിയിട്ടുണ്ട്. ധർമ്മേന്ദ്ര തീർച്ചയായും എന്നോടൊപ്പമുണ്ടായിരുന്നു- ഹേമ മാലിനി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്