ബിഗ് ബോസ് പൂട്ടി കെട്ടേണ്ടി വരും; മോഹൻലാലിനും ഏഷ്യാനെറ്റിനും കോടതി നോട്ടീസ്

APRIL 15, 2024, 2:36 PM

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി. സംപ്രേക്ഷണ ചട്ടങ്ങളുടെ ലംഘനമുണ്ടെങ്കിൽ ഉടനടി പരിഹരിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. 

മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെയ്പ്പിക്കാമെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം എ അബ്ദുൾ ഹഖിം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

vachakam
vachakam
vachakam

ഷോയുടെ അവതാരകനായ മലയാള സിനിമാ നടൻ മോഹൻലാലിനും പ്രൊഡക്ഷൻ കമ്പനിയായ എൻഡെമോൾ ഷൈൻ ഇന്ത്യയ്ക്കും ഏഷ്യാനെറ്റിനും ഡിസ്നി സ്റ്റാറിനും ടെലികാസ്റ്റ് ചെയ്യുന്നവർക്കും കോടതി നോട്ടീസ് അയച്ചു.

ഷോയുടെ സമീപകാല എപ്പിസോഡിൽ സഹ മത്സരാർത്ഥിയെ മർദ്ദിച്ച  റോക്കി എന്നു വിളിക്കപ്പെടുന്ന ഹസീബ് എസ്കെയ്ക്കും നോട്ടീസ് അയച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam