മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്ക് ഇപ്പോൾ മോശം സമയമാണെന്ന് തോന്നുന്നു. മുംബൈ ഇന്ത്യന്‍സ് നായകനായുള്ള താരത്തിന്റെ പ്രകടനം മികച്ചതായിരുന്നില്ല. പിന്നാലെ തന്റെ വ്യക്തിജീവിതത്തിലും ചില പ്രതിസന്ധികള്‍ ഉയരുകയാണ്.
സെർബിയൻ നടിയും മോഡലും നർത്തകിയുമായ നതാഷ സ്റ്റാൻകോവിച്ചുമായുള്ള ഹാർദി വേർപിരിയുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇരുവരും വിവാഹിതരായതിന് പിന്നാലെ തന്റെ പേര് നടാഷ സ്റ്റാന്‍കോവിച്ച് പാണ്ഡ്യ എന്നാക്കി മാറ്റിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ നടാഷ പേരിലെ പാണ്ഡ്യ ഒഴിവാക്കി. ഒപ്പം ഐപിഎല്‍ വേദികളില്‍ ഹാര്‍ദ്ദിക്കിന് പിന്തുണയുമായി നടാഷ എത്തിയതുമില്ല. സോഷ്യൽ മീഡിയയിലും ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നില്ല. മാർച്ച് 4 ന് നതാഷയുടെ ജന്മദിനമായിരുന്നു. അന്ന് നതാഷയ്ക്ക് പിറന്നാൾ സന്ദേശങ്ങളൊന്നും ഹാർദിക് പോസ്റ്റ് ചെയ്തിരുന്നില്ല.
2020-ലെ കൊവിഡ് ലോക്ക്ഡൗൺ സമയത്താണ് ഇരുവരും വിവാഹിതരായത്. തുടർന്ന് കഴിഞ്ഞ വർഷം ഹിന്ദു ആചാരപ്രകാരമുള്ള ആഘോഷമായ വിവാഹം നടന്നു. ഇരുവർക്കും അഗസത്യ എന്നൊരു മകനുണ്ട്. എന്നാൽ ഇരുവരും വേർപിരിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്