വിവാഹ വാർത്ത ആരാധകരെ അറിയിച്ച് മലയാളത്തിന്റെ യുവ താരം ഗ്രേസ് ആന്റണി. സോഷ്യൽ മീഡിയയിലൂടെയാണ് ഗ്രേസ് സന്തോഷ വിവരം പങ്കിട്ടിരിക്കുന്നത്. 'ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി' എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ജസ്റ്റ് മാരീഡ് എന്ന ഹാഷ് ടാഗോടു കൂടി യാണ് താരം വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എന്നാൽ വരൻ ആരാണെന്നോ ഫോട്ടോയോ ഒന്നും തന്നെ ഗ്രേസ് ഇതുവരെ പങ്കിട്ടിട്ടില്ല. മുഖം മറച്ചുകൊണ്ടുള്ള ഫോട്ടോയാണ് താരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
സിനിമാ രംഗത്തെ നിരവധി പേരാണ് ഗ്രേസ് ആന്‍റണിയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, ശ്രിന്ദ, മാളവിക, സണ്ണി വെയ്ന്‍, രജിഷ വിജയന്‍, സാനിയ അയ്യപ്പന്‍, നൈല ഉഷ, ജുവല്‍ മേരി, അദിതി രവി, തുടങ്ങി ഒട്ടനവധി താരങ്ങളും ഗ്രേസിന് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്