മുംബൈ: പങ്കാളി പീറ്റര്‍ ഹാഗിനെതിരെ ഗാർഹിക പീഡന പരാതിയുമായി നടിയും മുന്‍ മിസ് ഇന്ത്യയുമായ സെലീന ജെയ്‌റ്റ്ലി രംഗത്ത്. ഗാർഹിക പീഡനം ആരോപിച്ചാണ് സെലീന മുംബൈ കോടതിയെ സമീപിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പീറ്റർ വൈകാരികമായും, ശാരീരികമായും, ലൈംഗികമായും ഉപദ്രവിച്ചുവെന്നാണ് സെലീന പരാതിയിൽ പറയുന്നത്. പീറ്റർ ഹാഗിന്റെ പീഡനം കാരണം ഓസ്ട്രിയയിലെ തന്റെ വീട്ടിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതയായതായും സെലീന ജെയ്‌റ്റ്‌ലി ഹർജിയിൽ വ്യക്തമാക്കുന്നു.
അതേസമയം ഹാഗ് മൂലമുണ്ടായ വരുമാന നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരവും പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശവുമാണ് നടി ആവശ്യപ്പെടുന്നത്. നവംബർ 21ന് സമർപ്പിച്ച ഹർജിയിൽ കോടതി പീറ്ററിന് നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിൽ ഓസ്ട്രിയയിൽ ഹാഗിനൊപ്പം താമസിക്കുന്ന അവരുടെ മൂന്ന് കുട്ടികളുടെ കസ്റ്റഡി അവകാശവും സെലീന ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
