2023 ലെ ഫിലിംഫെയര്‍ സൌത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിലെ മികവുകള്‍ക്കാണ് പുരസ്കാരം.
മികച്ച നടന്‍ കുഞ്ചാക്കോ ബോബനും മികച്ച നടി ദര്‍ശന രാജേന്ദ്രനുമാണ്. മമ്മൂട്ടി (പുഴു), പൃഥ്വിരാജ് (ജന ഗണ മന), ടൊവിനോ തോമസ് (തല്ലുമാല), ബേസില്‍ ജോസഫ് (ജയ ജയ ജയ ജയ ഹേ), വിനീത് ശ്രീനിവാസന്‍ (മുകുന്ദനുണ്ണി അസോസിയേറ്റ്സ്) എന്നിവരെ പിന്തള്ളിയാണ് കുഞ്ചാക്കോ ബോബന്‍ അവാര്‍ഡിന് അര്‍ഹനായത്.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് ആണ് മലയാളത്തിലെ മികച്ച ചിത്രം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ മികച്ച സംവിധായകന്‍.
മലയാളം
ചിത്രം- ന്നാ താന്‍ കേസ് കൊട്
സംവിധാനം- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)
മികച്ച നടന്‍- കുഞ്ചാക്കോ ബോബന്‍
മികച്ച നടി- ദര്‍ശന രാജേന്ദ്രന്‍
മികച്ച ചിത്രം (ക്രിട്ടിക്സ്)- അറിയിപ്പ്
മികച്ച നടന്‍ (ക്രിട്ടിക്സ്)- അലന്‍സിയര്‍ (അപ്പന്‍)
മികച്ച നടി (ക്രിട്ടിക്സ്)- രേവതി (ഭൂതകാലം)
സഹനടന്‍- ഇന്ദ്രന്‍സ് (ഉടല്‍)
സഹനടി- പാര്‍വ്വതി തിരുവോത്ത് (പുഴു)
മികച്ച ആല്‍ബം- വാശി (സംഗീത സംവിധാനം- കൈലാസ് മേനോന്‍)
ഗാനരചന- അരുണ്‍ ആലാട്ട് (ഗാനം- ദര്‍ശനാ, ചിത്രം- ഹൃദയം)
പിന്നണി ഗായകന്‍- ഉണ്ണി മേനോന്‍ (ഗാനം- രതി പുഷ്പം, ചിത്രം- ഭീഷ്മ പര്‍വ്വം)
മികച്ച പിന്നണി ഗായിക- മൃദുല വാര്യര്‍ (ഗാനം- മയില്‍പീലി, ചിത്രം- പത്തൊമ്പതാം നൂറ്റാണ്ട്)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്