ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സജീവമാകുകയാണ് നടൻ ബോബി ഡിയോൾ. താരത്തിന് അടുത്തിടെ ആണ് 55 വയസ് തികഞ്ഞത്. ഒടുവില്‍ പുറത്തിറങ്ങിയ ആനിമല്‍ എന്ന ചിത്രത്തില്‍ വില്ലൻ വേഷത്തിലെത്തിയ താരം മികച്ച പ്രകടനമാണ് നടത്തിയത്.
ജന്മദിനവുമായി ബന്ധപ്പെട്ട് മുംബൈയിലെ വസതിക്ക് മുന്നില്‍ തന്നെ കാണാനെത്തിയ ആരാധകരുമായി അദ്ദേഹം കഴിഞ്ഞ ദിവസം സമയം ചെലവിട്ടിരുന്നു. ഇവരുമായി ഫോട്ടെയടുക്കാനും കുശലം പറയുകയും ചെയ്തിരുന്നു താരം. എന്നാല്‍ സെല്‍ഫി എടുക്കുന്നതിനിടെ ഒരു യുവതി ബോബി ഡിയോളിന്റെ കവിളില്‍ അനുമതിയില്ലാതെ പൊടുന്നനെ ചുംബിച്ചു.
അതേസമയം യുവതിയുടെ പ്രവൃത്തിയില്‍ അതൃപ്തനായെങ്കിലും താരം ഇത് പൊതുമദ്ധ്യത്തില്‍ പ്രകടിപ്പിച്ചില്ല. ചിരിച്ചുകൊണ്ട് യുവതിയെ യാത്രയാക്കുകയും ചെയ്തു. ആദ്യ തവണ ഫോട്ടോ എടുത്തതിന് ശേഷമായിരുന്നു ഇത്. ബോബി ചിത്രം പകർത്തുന്നതിനിടെയാണ് യുവതിയുടെ പ്രവൃത്തി ഉണ്ടായത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്