അക്ഷയ് കുമാറിന്റെ പരിപാടിക്കിടെ സംഘർഷവും ലാത്തിച്ചാർജും; പണി പാളിയതോടെ സ്ഥലംവിട്ടു താരം

FEBRUARY 27, 2024, 1:31 PM

അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് പരിപാടിക്കിടെ ലാത്തിച്ചാർജും സംഘർഷവും ഉണ്ടായതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി നടന്നത്. റിലീസിനൊരുങ്ങുന്ന ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്. തുടർന്നുണ്ടായ പോലീസ് ലാത്തി ചാർജിൽ നിരവധിപേർക്ക് പരുക്കേറ്റു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്നാൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇക്കാര്യം പൊലീസ് നിഷേധിച്ചു. അതേസമയം താരങ്ങളെ കാണാനായി ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും സമ്മാനങ്ങൾ വാരിവിതറിയതോടെയാണ് ആൾക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ലാത്തിച്ചാർജ് നടപടി നിഷേധിക്കുകയാണ് പൊലീസ്. ബാരിക്കേഡും തകർത്ത് വേദിയിലേക്ക് ആരാധകർ ഓടിയടുത്തതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ജനക്കൂട്ടത്തിൽനിന്നു ചെരിപ്പേറുണ്ടായതായും റിപ്പോർട്ടുണ്ട്. സംഭവത്തിനു പിന്നാലെ പരിപാടി പൂർത്തിയാക്കാതെ താരങ്ങൾ വേദി വിട്ടു എന്നാണ് പുറത്തു വരുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam