ദളപതിയെ അന്വേഷിച്ചതായി പറയൂ എന്ന് ആരാധകൻ ; വൈറലായി തൃഷയുടെ മറുപടി; വീണ്ടും ചർച്ചയായി വിജയ്-തൃഷ ബന്ധം

MAY 16, 2026, 5:33 AM

ചെന്നൈ: സൂര്യയും തൃഷ കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കറുപ്പ്  മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. റിലീസിന്റെ ആദ്യദിവസം മുതൽ തന്നെ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ഇതിനിടെ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് മടങ്ങുന്ന തൃഷയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

തിയേറ്ററിൽ നിന്ന് പുറത്തേക്ക് എത്തിയ തൃഷയുടെ കാറിനുചുറ്റും ആരാധകർ തടിച്ചുകൂടിയ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ആരാധകർ നടിയുടെ പേര് വിളിച്ചും കൈവീശിയും ശ്രദ്ധ നേടാൻ ശ്രമിക്കുന്നതും കാണാം. ഇതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ “ദളപതിയെ അന്വേഷിച്ചതായി പറയൂ” എന്ന് തൃഷയോട് പറയുന്നത്.

ആരാധകന്റെ വാക്കുകൾ കേട്ട തൃഷ ചിരിച്ചുകൊണ്ട് തലയാട്ടുകയും “ഉറപ്പായും” എന്ന് മറുപടി നൽകുകയും ചെയ്തു. പിന്നാലെ ചിരി അടക്കാനാകാതെ ഫോണിലേക്ക് നോക്കുന്ന തൃഷയുടെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

തൃഷയും വിജയ്‌യും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഏറെ നാളായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചതും പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതുമാണ് ഇത്തരം ചർച്ചകൾക്ക് ഇടയാക്കിയത്.

അതേസമയം, വിജയിന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

vachakam
vachakam
vachakam

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തൃഷയുടെ സാന്നിധ്യവും ഭാര്യ സംഗീതയുടെ അസാന്നിധ്യവും സമൂഹമാധ്യമങ്ങളിൽ വീണ്ടും വലിയ ചര്‍ച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴത്തെ വൈറൽ വീഡിയോയോടുകൂടി വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam