വിമാനത്തിനുള്ളില്‍ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് പരിക്ക്, ജീവനക്കാരുടെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

AUGUST 22, 2026, 6:57 PM

ഡാളസ്: വിമാനമിറങ്ങുന്നതിനിടെ യാത്രികന്റെ ലാപ്‌ടോപ്പിന് തീപിടിച്ച് ഒരാള്‍ക്ക് പൊള്ളലേറ്റു. അറ്റ്‌ലാന്റയിലെ ഹാര്‍ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 2398-ാം നമ്പര്‍ എയര്‍ബസ് എ321 വിമാനത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

വിമാനം റണ്‍വേയില്‍ ഇറങ്ങുന്ന ഘട്ടത്തിലാണ് യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന ഡി വൈസില്‍ നിന്ന് പെട്ടെന്ന് പുക ഉയരുകയും തുടര്‍ന്ന് തീപിടുത്തമുണ്ടാവുകയും ചെയ്തത്. കാബിന്‍ ക്രൂ അംഗങ്ങള്‍ ഉടനടി ഇടപെട്ട് തെര്‍മല്‍ കണ്ടെയ്ന്‍മെന്റ് ബാഗ് ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. എങ്കിലും ഒരു യാത്രക്കാരന് പൊള്ളലേല്‍ക്കുകയായിരുന്നു.

വിമാനം സുരക്ഷിതമായി ഗേറ്റിലെത്തിച്ച ശേഷം അടിയന്തര വൈദ്യസഹായ സംഘം സ്ഥലത്തെത്തി പരിക്കേറ്റയാള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഇയാളെ വിട്ടയച്ചു. വിമാനജീവനക്കാരുടെ സമയബന്ധിതമായ ഇടപെടലിനെ അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ പ്രശംസിച്ചു. ലിഥിയം-അയോണ്‍ ബാറ്ററികളിലുണ്ടാകുന്ന തെര്‍മല്‍ റണ്‍എവേ എന്ന പ്രതിഭാസമാണ് ഇത്തരം തീപിടുത്തങ്ങള്‍ക്ക് കാരണമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.

ഉല്‍പ്പാദന വൈകല്യങ്ങള്‍, അമിതമായ ചൂട്, ബാറ്ററിക്കേല്‍ക്കുന്ന ക്ഷതങ്ങള്‍, അല്ലെങ്കില്‍ അമിതമായി ചാര്‍ജ് ചെയ്യുന്നത് എന്നിവ കാരണം മുന്നറിയിപ്പൊന്നുമില്ലാതെ ഇത്തരം ബാറ്ററികള്‍ക്ക് തീപിടിക്കാം. ഈ വര്‍ഷം മാത്രം വിമാനങ്ങളില്‍ ലിഥിയം-അയോണ്‍ ബാറ്ററികള്‍ കാരണം പുകയോ തീപിടുത്തമോ ഉണ്ടായ 58 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എഫ്.എ.എ അറിയിച്ചു. അതിനാല്‍ ലിഥിയം-അയോണ്‍ ബാറ്ററികള്‍ ഹാന്‍ഡ് ബാഗേജുകളില്‍ മാത്രമേ കരുതാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam