ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 03ന്

SEPTEMBER 13, 2026, 7:06 AM

ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 03 ഷാംബർഗിലുള്ള പ്ല ആൻഡ് ത്രിവ് ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ പ്രായത്തിലുള്ള ബാഡ്മിന്റൺ കളിക്കാർക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സര ഇനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 2 അംഗങ്ങളുള്ള ടീം ഇനം ആയാണ് മത്സരങ്ങൾ. ഇത്തവണ പുരുഷ, വനിത, ജൂനിയർ (U18) ഇനങ്ങളിൽ ഇദംപ്രഥമമായി എല്ലാ ഇന്ത്യക്കാർക്കും മത്സരിക്കുവാൻ സാധിക്കുന്നതാണ്. ഓപ്പൺ (പ്രായപരിധി ഇല്ല) വിഭാഗത്തിൽ മാത്രമായിരിക്കും ഈ മത്സരങ്ങൾ നടത്തുന്നത്.

എന്നാൽ മലയാളികൾക്ക് മാത്രമായിരിക്കും താഴെ പറയുന്ന മത്സര ഇനങ്ങൾ .

1. സബ് ജൂനിയർ 14 വയസിൽ താഴെ, 2.സീനിയർ 45ന്  മുകളിൽ, 3. സീനിയർ (100) COMBINED, 4. വനിതാ വിഭാഗത്തിൽ സീനിയർ 35ന് മുകളിൽ എന്നിവ ആയിരിക്കും മലയാളികൾക്ക് മാത്രമായി നടത്തുന്നത്.

vachakam
vachakam
vachakam


ആകർഷകമായ പ്രൈസ്മണിയും ട്രോഫികളും ജേതാക്കൾക്കും രണ്ടാം സ്ഥാനക്കാർക്കും ലഭിക്കുന്നതാണ്. പുരുഷ ഓപ്പൺ വിഭാഗത്തിലെ വിജയികൾക്ക് അമേരിക്കയിലെ ഏറ്റവും വലിയ ബാഡ്മിന്റൺ ക്ലബായ പ്ലൂമ ബാഡ്മിന്റൺ ക്ലബ് നൽകുന്ന ക്യാഷ് അവാർഡ് ലഭിക്കുന്നതായിരിക്കും. ഗ്രെയ്റ്റർ ഷിക്കാഗോയിലെ 30 ൽ അധികം ബിസിനസ് സംരംഭകരാണ് ഈ ടൂർണമെന്റിന്റെ സ്‌പോൺസേർസ്. എല്ലാ നല്ലവരായ സ്‌പോൺസേഴ്‌സിനും ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നു.

ഒക്ടോബർ 03നു രാവിലെ 8 മണിക്ക് തന്നെ ആദ്യ മത്സരം ആരംഭിക്കുന്നതായിരിക്കും. ഷോംബർഗിലുള്ള പ്ലേ ആൻഡ് ത്രൈവ് ബാഡ്മിന്റൺ ക്ലബ് (1230 N Roselle Rd, Schaumburg, IL 60195) വച്ചായിരിക്കും ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് നടക്കുന്നത്.

vachakam
vachakam
vachakam

അമേരിക്കയിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ വംശർക്കും, മലയാളികൾക്കും ഈ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുന്ന എല്ലാവർക്കും പ്രഭാതഭക്ഷണം നൽകുന്നതായിരിക്കും. റെജിസ്‌ട്രേഷൻ ഫീ ടീമിന് 60ഡോളർ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കും രെജിസ്‌ട്രേഷൻ, മത്സര നിയമാവലി എന്നിവക്കായി കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക. ഞങ്ങളുടെ വെബ്‌സൈറ്റിൽ റെജിസ്‌ട്രേഷൻ ലഭ്യമാണ് (www.greatercma.org ). ടൂർണമെന്റിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഒരു കായിക താരത്തിന് സഹ താരത്തിനെ ലഭിക്കുന്നതിനായി കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക.അനിഷ് ആന്റോ 773-655-0004, സന്തോഷ് കാട്ടൂക്കാരൻ 773-469-5048, ജോൺ കൂള (847-668-5795, റോഷ്‌നി ബൈജു 312-636-2200, ജിതേഷ് ചുങ്കത്ത് 224-522-9157


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam