മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. അക്ഷരാർത്ഥത്തിൽ ലേഡി സൂപ്പർസ്റ്റാർ തന്നെയാണ് മഞ്ജു. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വൈറൽ ആവാറുണ്ട്.
താരം കുറച്ചു നാളുകൾക്ക് മുൻപ് ബൈക്ക് റൈഡ് പഠിച്ചു ബൈക്ക് വാങ്ങിയിരുന്നു. ഇപ്പോൾ ബൈക്ക് ഓടിക്കുന്നതിനെ കുറിച്ചുള്ളതാണ് ഒരു പോസ്റ്റ് ആണ് താരം പങ്കുവച്ചിരിക്കുന്നത്. ചെളിയില്‍ വീണ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒപ്പം യാത്ര മനോഹരമാക്കിയ സുഹൃത്തുക്കളെ കുറിച്ചും മഞ്ജു പോസ്റ്റിൽ പറയുന്നുണ്ട്.
'ചെളിയില്‍ വീണും എഴുന്നേറ്റും പഠിച്ചുകൊണ്ടേ ഇരിക്കുന്നു.'- എന്ന അടിക്കുറിപ്പോടെയാണ് ചെളിയില്‍ വീണ ബൈക്കിന്റെയും തന്റെയും ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തത്. ഇത്രയും രസകരമായ യാത്ര സമ്മാനിച്ചതിന് സുഹൃത്തുക്കളായ ബിനീഷ് ചന്ദ്ര, അബ്രു എന്നിവർക്കും താരം നന്ദി പറഞ്ഞിട്ടുണ്ട്.
അതേസമയം ബൈക്കിന്റെ വശങ്ങളിലും മഞ്ജുവിന്റെ ശരീരത്തിലും ചെളി പുരണ്ടിരിക്കുന്നത് ചിത്രങ്ങളില്‍ കാണാം. നിരവധി താരങ്ങളാണ് മഞ്ജുവിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്