അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുതിയ 500 രൂപ നോട്ടിൽ ശ്രീരാമന്റെയും അയോധ്യ രാമക്ഷേത്രത്തിന്റെയും ചിത്രം അച്ചടിച്ചിട്ടുണ്ടെന്ന കുറിപ്പും ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റ് കണ്ടവർ അത് വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഈ പുതിയ 500 രൂപ നോട്ട് സത്യമാണോ എന്ന് പരിശോധിക്കാം.
പുതിയ നോട്ടുകൾ അച്ചടിച്ച് പുറത്തിറക്കിയാൽ അതിന്റെ വിശദ വിവരങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ കൃത്യമായി കാണാം. എന്നാൽ ഇത്തരമൊരു നോട്ടിനെപ്പറ്റി ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ എവിടെയും കാണാനില്ല.
വൈറൽ കറൻസി സൂക്ഷ്മമായി നോക്കിയാൽ നോട്ടിന്റെ താഴെ ഇടതു വശത്തായി ഒരു വാട്ടർമാർക്ക് കാണാം. എക്സ് പേജിൽ ഇതേ വാട്ടർമാർക്കിലുള്ള ഐഡി കാണാൻ സാധിക്കും. രാഗുൺ മൂർത്തി എന്നാണ് ഐഡിയുടെ ഉടമയുടെ പേര്. ഇന്തോനേഷ്യയുടെ കറൻസിയിൽ ഗണപതി ആകാമെങ്കിൽ എന്തുകൊണ്ട് ശ്രീരാമൻ ഇന്ത്യയുടെ കറൻസിയിൽ പാടില്ല? ജയ് ശ്രീറാം എന്ന അടിക്കുറിപ്പോടെ ഇതേ വൈറൽ പേജിൽ പങ്ക്‌വച്ച പോസ്റ്റ് കാണാൻ സാധിക്കും.
ഇത്തരമൊരു നോട്ട് പുറത്തിറങ്ങണമെന്നത് ശ്രീരാമഭക്തനായ തന്റെ ആഗ്രഹമാണെന്നാണ് രാഗുൺ മൂർത്തി പറയുന്നത്. ചിത്രം എഡിറ്റ് ചെയ്തതാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു. അതായത് ഇപ്പോൾ പ്രചരിക്കുന്ന പുതിയ 500 രൂപ നോട്ടിൽ ശ്രീരാമന്റെയും അയോധ്യ രാമക്ഷേത്രത്തിന്റെയും ചിത്രം അച്ചടിച്ചിട്ടുണ്ടെന്ന അവകാശവാദം വ്യാജമാണ്.
അത് തന്നെയല്ല 2016-ലാണ് ഏറ്റവും പുതിയ 500 രൂപ നോട്ട് ആർബിഐ അച്ചടിച്ചത് . 2016-ൽ നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോഴാണ് മഹാത്മാഗാന്ധിയുടെ ചിത്രമുള്ള പുതിയ സീരീസ് അവതരിപ്പിച്ചത്.
ದೂರದ ಇಂಡೋನೇಷ್ಯಾ ಕರೆನ್ಸಿ ಯಲ್ಲಿ ಗಣಪತಿ ಇರಬೇಕಾದರೆ ಭಾರತದ ಕರೆನ್ಸಿ ಯಲ್ಲಿ ಪ್ರಭು ಶ್ರೀ ರಾಮ ಯಾಕೆ ಇರಬಾರದು?
ಜೈ ಶ್ರೀರಾಮ್ pic.twitter.com/e55UXPN0St— ಸನಾತನ (@sanatan_kannada) January 14, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്