പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'എമ്പുരാൻ' സിനിമ ദേശവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട് നടൻ ദേവൻ.
താൻ എമ്പുരാൻ എന്ന സിനിമയ്ക്ക് എതിരാണെന്നും ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും എതിരായ സിനിമയാണ് എമ്പുരാൻ എന്നും ദേവൻ പറയുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ദേവന്റെ പ്രതികരണം.
"നടന്ന കാര്യമാണ് സിനിമയില്‍ കാണിച്ചതെന്ന് പറയുന്നു. പക്ഷെ അതൊന്നും നടന്നതല്ലല്ലോ. പടത്തിന്റെ തുടക്കത്തില്‍ അവര്‍ കുറേ കാര്യങ്ങള്‍ കാണിച്ചു. എന്നിട്ട് പിന്നീടുണ്ടായ കാര്യങ്ങളും അതിന് മുമ്പ് ഉണ്ടായതുമൊക്കെ അവര്‍ മറച്ചവച്ചു .
ആദ്യം സംഭവിച്ചതിന്റെ പ്രത്യാഘാതം മാത്രമേ സിനിമയില്‍ കാണിച്ചിട്ടുള്ളൂ. ശരിക്കും നടന്നത് അവര്‍ പടത്തില്‍ കാണിച്ചിട്ടേയില്ല" എന്നാണ് ദേവൻ പറഞ്ഞിരിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരാണ് എമ്പുരാൻ നിർമിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ആണ് ചിത്രം എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്