മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബോളിവുഡ് സിനിമ- സീരിയൽ താരം നയൻ ഭട്ടിന്റെ ക്യാരക്ടർ പോസ്റ്ററാണ് പങ്കുവെച്ചിരിക്കുന്നത്. സുരയ്യ ബിബി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയീദ് മസൂദിന്റ അമ്മ കഥാപാത്രമാണിത് എന്നാണ് ലഭിക്കുന്ന വിവരം.
'വളരെ ശക്തമായ കഥാപാത്രമാണ് 'സുരയ്യ ബിബി'. ജീവിതത്തിൽ ഒരുപാട് വിഷമഘട്ടത്തിലൂടെ കടന്നുപോയ അമ്മ. എത്രയൊക്കെ വലിയ വെല്ലുവിളികൾ വന്നാലും അവയെ എല്ലാം അവർ നിശബ്ദമായി നേരിടും. അതവരുടെ മുഖത്തും പ്രകടമാണ്. ഈ കഥാപാത്രത്തിന്റെ മേക്കപ്പിനായി മൂന്ന് മണിക്കൂറോളം ചെലവഴിക്കേണ്ടി വന്നു. കഴിഞ്ഞ 55 വർഷമായി സിനിമയിലുണ്ട്. ഇതിനിടെ ഒരുപാട് സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. എന്നാൽ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കുന്നത് വേറിട്ടൊരു അനുഭവമായിരുന്നു. അദ്ദേഹം മികച്ച നടനും അതിനേക്കാൾ മികവുറ്റ സംവിധായകനുമാണ്. ഞങ്ങൾ നേരിട്ടറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ തിയറ്ററുകളിൽ പുതിയൊരു അനുഭവം നിങ്ങൾക്കു സമ്മാനിക്കും' എന്നാണ് ചിത്രത്തെ കുറിച്ച് നയൻ ഭട്ട് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്