ഇന്ത്യയുടെ അഭിമാനമായ ഒരു മലയാളി റാപ്പർ ഹനുമാന്‍കൈന്‍ഡിനെ പുകഴ്ത്തി ലോകപ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്‍. "ഐ ലൗവ് എച്ച്എംകെ - അദ്ദേഹത്തിന്റെ ഷോ കാണാന്‍ അവസരം ലഭിച്ചു. ആ എനർജിയും ഫീലും എന്നെ ആകർഷിച്ചു." എന്നാണ് മലപ്പുറംകാരന്‍ സൂരജ് ചെറുകാട് എന്ന 'ഹനുമാന്‍കൈന്‍ഡിനെക്കുറിച്ച് എഡ് ഷീരന്‍ കുറിച്ചത്.
2019ല്‍ 'ഡെയ്‌ലി ഡോസ്' എന്ന സിംഗിളിലൂടെയാണ് ഹനുമാന്‍ കൈന്‍ഡ് പ്രൊഫഷണല്‍ റാപ്പർ ആയി അരങ്ങേറ്റം കുറിക്കുന്നത്. 2024ല്‍ പുറത്തിറക്കിയ 'ബിഗ് ഡ്വാഗ്സ്' റാപ്പറിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തു. 132 ദശലക്ഷത്തിലധികം സ്‌പോട്ടിഫൈ സ്ട്രീമുകളും 83 ദശലക്ഷത്തിലധികം യൂട്യൂബ് വ്യൂസുമാണ് ഈ റാപ്പ് നേടിയത്.
ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ 'ധുരന്ദർ' ടൈറ്റിൽ ട്രാക്കാണ് ഹനുമാന്‍കൈന്‍ഡിന്റേതായി പുറത്തുവന്ന ഒരു ഗാനം. ഹനുമാന്‍കൈന്‍ഡിന്റ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്നാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ജാസ്മിൻ സാൻഡ്ലാസ്, സുധീർ യദുവൻഷി, ശാശ്വത് സച്ച്ദേവ്, മുഹമ്മദ് സാദിഖ്, രഞ്ജിത് കൗർ എന്നിവർക്കൊപ്പമാണ് ഹനുമാന്‍കൈന്‍ഡ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രണ്ടാമത്തെ ട്രാക്ക് ഇന്റർനാഷണല്‍ ലെവലാണ്. എഡ് ഷീരന്റെ 'പ്ലേ (ദി റീമിക്സസ്)' എന്ന ഇപിയിലാണ് ഹനുമാന്‍കൈന്‍ഡ് പ്രത്യക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്