ചിക്കൻ അച്ചാറുണ്ടാക്കുന്ന വീഡിയോ പങ്കുവച്ച വ്‌ളോഗർമാരായ എബിൻ, ലിബിൻ (ഇ ബുള്‍ജെറ്റ്) സഹോദരങ്ങള്‍ക്ക് നേരെ സോഷ്യൽമീഡിയയിൽ വലിയതോതിൽ വിമർശനം. ഇവരുടെ പുതിയ സംരംഭമാണ് അച്ചർ ബിസിനസ്സ്. 100 കിലോ ചിക്കൻ തന്നെ അച്ചാറിട്ടു.
അച്ചാറില്‍ ഇറച്ചിക്കഷ്ണം കൂടുതലുണ്ടെന്നും 900 ഗ്രാം അച്ചാറിന് 1200 രൂപയാണ് വിലയെന്നുമൊക്കെ വീഡിയോയില്‍ ഇവർ പറയുന്നുണ്ട്. അച്ചാറ് പൂത്തുപോകാതിരിക്കാൻ എണ്ണ നന്നായി ഒഴിച്ചിട്ടുണ്ട്. വലിയ അച്ചാർ കുപ്പി വാങ്ങുമ്പോള്‍ ഒരു ചെറിയ കുപ്പി ഫ്രീയുണ്ടെന്നും ഇരുവരും പറയുന്നു.
അച്ചാറിടുന്ന വീഡിയോ കണ്ടതോടെ വിമർശനവും പരിഹാസങ്ങളുമൊക്കെയായി നിരവധി പേർ രംഗത്തെത്തി.
ചേട്ടന്മാരെ ഞാൻ കണ്ണൂർ ആണ് സ്ഥലം, നിങ്ങളുടെ നാട്ടിൽ തന്നെ.. ജില്ലയിൽ ഏതെങ്കിലും ഹോട്ടലിൽ നിങൾ സാധനം കൊടുക്കുന്നുണ്ട് എങ്കിൽ പറയണേ.. ബിരിയാണി കഴിക്കുമ്പോൾ അച്ചാർ വേണ്ട എന്ന് പറയാൻ ആണ്... എന്നാണ് ഒരു വിരുതൻ കമന്റ് ഇട്ടിരിക്കുന്നത്.
വൃത്തിയില്ലാത്ത ചുറ്റുപാടില്‍ നിന്നാണ് അച്ചാറുണ്ടാക്കുന്നതെന്നാണ് വിമർശനം. ഉപയോഗിച്ച മഞ്ഞളില്‍ പട്ടിയുടേതിന് സമാനമായ കാല്‍പ്പാദം കണ്ടെന്നും, മൂക്കളയും, തുപ്പലും, പാറ്റയുമൊക്കെ അച്ചാറിലുണ്ടെന്നുമൊക്കെയാണ് വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്