'വിവാഹം എന്ന ആ ഇൻസ്റ്റിറ്റ്യൂഷനില്‍ വിശ്വസിക്കുന്നില്ല'; നിലപാട് വ്യക്തമാക്കി ഐശ്വര്യ ലക്ഷ്മി

NOVEMBER 20, 2024, 11:26 AM

ആരാധകരുടെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി. തനിക്ക് വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് താരം മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം എന്ന ആ ഇൻസ്റ്റിറ്റ്യൂഷനില്‍ വിശ്വസിക്കുന്നില്ല എന്നായിരുന്നു താരം പറഞ്ഞത്. ആ തീരുമാനം ഇപ്പോൾ ഒരു അഭിമുഖത്തിൽ ആവർത്തിച്ചിരിക്കുകയാണ് താരം.

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍

വെറുതേ പറഞ്ഞതല്ല. ഞാൻ ആലോചിച്ച്‌ എടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും എന്നോട് ചോദിച്ചാല്‍ വിവാഹം എന്റെ സ്വപ്നമായിരുന്നു. ഗുരുവായൂർ അമ്പലത്തില്‍ താലിക്കെട്ട് എന്നൊക്കെയുള്ള പ്ളാനുണ്ടായിരുന്നു. അമ്മ ഗുരുവായൂരപ്പന്റെ ഭക്തയാണ്. അവിടെ കണ്ട കല്യാണങ്ങളില്‍ നിന്നാണ് എനിക്കീ സ്വപ്നങ്ങള്‍ വന്നത്. പിന്നീട് വളർന്നപ്പോള്‍ ചുറ്റുമുള്ള വിവാഹ ബന്ധങ്ങള്‍ കണ്ടു. ആളുകള്‍ സന്തോഷത്തിലല്ല. 34 വയസായി. ഈ വർഷത്തിനിടെ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമേയുള്ളൂ അവർ മലയാളികള്‍ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളാണ് കണ്ടത്. പേഴ്സണല്‍ സ്പേസില്‍ അവർ വളരുന്നില്ല. എനിക്ക് ബോധവും ബുദ്ധിയും വന്നപ്പോള്‍ ഇതല്ല എനിക്ക് വേണ്ടതെന്ന് മനസിലാക്കി.

vachakam
vachakam
vachakam

ഇടയ്ക്ക് സ്വന്തം പണമിട്ട് മാട്രിമോണിയല്‍ അക്കൗണ്ട് എ‌ടുത്തോ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. മാട്രിമോണിയലില്‍ ഞാനുണ്ടായിരുന്നു. ദൈവത്തിന് നന്ദി. ആളുകള്‍ ഫേക്ക് പ്രൊഫൈലാണെന്ന് കരുതി എന്നാണ് താരം പറയുന്നത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam