സാനിയ മിർസയുമായുള്ള വിവാഹ മോചനവും മൂന്നാം വിവാഹത്തിനും ശേഷം വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്. പാക് നടി സന ജാവേദിനെ ആണ് ഷുഐബ് മാലിക് വിവാഹം ചെയ്തത്. വിവാഹത്തിനു പിന്നാലെ ട്രോളുകളിലും വിവാദങ്ങളിലും നിറഞ്ഞിരിക്കുകയായിരുന്നു ഇരുവരും.
അതേസമയം ഷുഐബ് മാലികിന്റെ മൂന്നാം വിവാഹത്തോട് ഷുഐബിന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടായില്ല എന്നും അവർ സാനിയ്ക്കൊപ്പമായിരുന്നു നിന്നതെന്നുമാണ് റിപ്പോർട്ടുകളില്‍ പറയുന്നത്. ജനുവരി 20-നാണ് ഷുഐബിന്റെയും സന ജാവേദിന്റെയും നിക്കാഹ് കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ തന്നെ രൂക്ഷ വിമർശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരുവരും വിധേയരായി.
എന്നാൽ ഇപ്പോള്‍ ട്രോളുകള്‍ക്ക് മറുപടിയെന്ന പോലെ ഷുഐബ് മാലികിന്റെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. ഒരു പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ഷുഐബിന്റെ വാക്കുകള്‍ പുറത്തു വന്നത്. നിങ്ങളുടെ ഹൃദയം എന്തു പറയുന്നുവോ അത് ചെയ്യുക. ആളുകള്‍ എന്ത് പറയുന്നുവെന്നതിനെ കാര്യമാക്കരുത് എന്ന അര്‍ഥത്തിലാണ് ഷുഐബിന്റെ വാക്കുകള്‍.
“നിങ്ങളുടെ ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്. ജനം എന്ത് ചിന്തിക്കുമെന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുത്താല്‍ പോലും, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ടുപോവുക. ചിലപ്പോള്‍ അതിന് പത്തോ ഇരുപതോ വര്‍ഷമെടുത്തെന്നിരിക്കും. 20 വര്‍ഷത്തിനുശേഷം നിങ്ങള്‍ക്ക് മനസ്സിലായാല്‍, മുന്നോട്ടുപോയി അത് ചെയ്യുക” എന്നാണ് ഷുഐബ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്