മാധവികുട്ടിയെ കമലാസുരയ്യ ആക്കിയത് 20 കോടി നൽകിയെന്ന്  വിജി തമ്പി

JUNE 8, 2026, 4:24 AM

മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രമുഖ സംവിധായകനാണ് വിജി തമ്പി. ഏതാനും നാളുകൾക്ക് മുൻപ്, മതം മാറാനായി മലയാളത്തിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ വന്നിരുന്നുവെന്ന വിജി തമ്പിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇപ്പോഴിതാ, താൻ അന്ന് പറഞ്ഞത് വെറുതെ പറയുകയായിരുന്നില്ലെന്നും പൂർണ്ണമായും സത്യാവസ്ഥയുള്ള കാര്യമാണെന്നും ആവർത്തിക്കുകയാണ് അദ്ദേഹം. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ മതംമാറ്റത്തിന് പിന്നിലും കോടികളുടെ ഇടപാടുണ്ടായിരുന്നുവെന്ന ഗുരുതരമായ ആരോപണവും വിജി തമ്പി ഉയർത്തുന്നു.

'മൂവി വേൾഡ് മീഡിയ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ വിവാദ പ്രസ്താവനകളിൽ വീണ്ടും ഉറച്ചുനിന്നത്. താൻ ഉന്നയിച്ച കാര്യങ്ങളെല്ലാം കൃത്യമായ ബോധ്യത്തോടെയാണ് പൊതുസമൂഹത്തിന് മുന്നിൽ പറയുന്നതെന്ന് വിജി തമ്പി വ്യക്തമാക്കി:

vachakam
vachakam
vachakam

"മാധവിക്കുട്ടിയെ കമലാസുരയ്യ ആക്കിയപ്പോൾ അവർക്ക് കിട്ടിയത് കോടിക്കണക്കിന് രൂപയാണ്. അതൊരു ലൗ ജിഹാദ് തന്നെയാണ്. അന്നത്തെ കാലത്ത് 20 കോടി രൂപ കൊടുത്തിട്ടാണ് മാധവിക്കുട്ടിയെ മതം മാറ്റിയത്. അതുപോലെ ഒരു നടിക്ക് മതം മാറാൻ 100 കോടി രൂപയുടെ ഓഫർ വന്നുവെന്ന് ഞാൻ പറഞ്ഞത് പൂർണ്ണമായും സത്യമാണ്.

അത് വാലിഡ് ആയിട്ടുള്ള പോയിന്റാണ്. പക്ഷേ, ആ നടിയുടെ പേര് വെളിപ്പെടുത്താൻ എനിക്ക് സാധിക്കില്ല. എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കി തന്നെയാണ് ഞാനത് പറഞ്ഞത്. ആ നടിയെ എനിക്ക് വ്യക്തിപരമായി അറിയാം, അവർക്കും ഈ കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാം."

കുംഭമേളയിൽ പോയൊരു പെൺകുട്ടിയെ കേരളത്തിൽ കൊണ്ടുവന്ന് കല്യാണം കഴിച്ച സംഭവത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ആ പയ്യനും പെൺകുട്ടിയും മലയാളികളല്ലെന്നും, അവർക്ക് ഇന്ത്യയിൽ വേറെ എവിടെയെങ്കിലും പോയി ജീവിച്ചുകൂടെയെന്നും ചോദിച്ച വിജി തമ്പി, ഇതെല്ലാം ഒരു പ്രത്യേക അജണ്ടയുടെ ഭാഗമായാണ് നടക്കുന്നതെന്ന് താൻ വിശ്വസിക്കുന്നതായും കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam