മലയാളികളെ പൊട്ടിചിരിപ്പിച്ച ചിത്രമായിരുന്നു സൈജു കുറിപ്പ് നായകനായെത്തിയ ഭരതനാട്യം. തിയേറ്റിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഒടിടിയിലെത്തിയപ്പോഴാണ് ഹിറ്റായത്. ചിത്രത്തിന്റെ രണ്ടാംഭാഗത്തെ സിനിമാപ്രേമികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഭരതനാട്യത്തിന്റെ രണ്ടാംഭാഗമായ മോഹിനിയാട്ടം തീയേറ്ററില്‍ വന്‍ വിജയമായി ഓടികൊണ്ടിരിക്കുകയാണ്. സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. സിനിമയിൽ ബേബി ജീനും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സുഭാഷ് എന്നായിരുന്നു ബേബി ജീൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സംഗീത് പ്രതാപിനെ ആയിരുന്നുവെന്ന് പറയുകയാണ് സിനിമയുടെ സംവിധായകൻ കൃഷ്ണദാസ് മുരളി. കൃഷ്ണദാസ് മുരളി അതേപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്.
‘സംഗീത് പ്രതാപ് ആയിരുന്നു അവസാനം വരെ ഉണ്ടായിരുന്ന ഓപ്‌ഷൻ. പക്ഷെ സെയിം ടൈം തന്നെ അവന് മുമ്പ് കമ്മിറ്റ് ചെയ്ത് ചിത്രമുണ്ടായിരുന്നു. മെഡിക്കൽ മിറാക്കിൾ ആണോ അതോ ബത്‌ലഹേം കുടുംബ യൂണിറ്റ് ആണോ എന്നറിയില്ല. അങ്ങനെ എല്ലാം ഒരേ സമയം തുടങ്ങുന്ന രീതിയായിരുന്നു. നമുക്കാണെങ്കിൽ ഒരു 35 ദിവസത്തോളം വേണം. മാറി മാറി പടം ചെയ്യുക എന്നുള്ളതും പോസ്സിബിൾ ആയിട്ടുള്ള കാര്യമല്ല.
ഒരുപാട് ആർട്ടിസ്റ്റുകൾ ഉള്ളതുകൊണ്ട് ഒന്നാമതേ നല്ല കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു. അങ്ങനെ ഇതും കൂടിയായപ്പോൾ നമ്മൾ മാറിയതായിരുന്നു. അങ്ങനെ ഈ ക്യാറക്ടർ ആര് ചെയ്യും എന്നുള്ള ആലോചനയിലാണ് ബേബി ജീൻ ചെയ്‌താൽ നന്നായിരിക്കുമെന്ന് തോന്നിയത്,’ കൃഷ്ണദാസ് മുരളി പറഞ്ഞു.
അതേസമയം ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് പ്രേഷകരുടെ വിലയിരുത്തൽ. ജഗദീഷ്, വിനയ് ഫോർട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
