സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന ഭാട്ടിയ. കഴിഞ്ഞ 19 വര്‍ഷക്കാലമായി സിനിമയില്‍ സജീവമായി തമന്നയുണ്ട്.ചാന്ദ് സാ റോഷന്‍ ചെഹ്‌റ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന സിനിമയിലേക്ക് എത്തുന്നത്. പക്ഷേ അവിടുന്ന് ശ്രീ എന്ന ചിത്രത്തിലൂടെ തെലുഗിലേക്കാണ് തമന്ന ചേക്കേറുന്നത്. പിന്നീട് തമിഴ് തെലുഗു ചിത്രങ്ങളില്‍ മാറി മാറി സിനിമകള്‍ ചെയ്തു.
തമന്നയുടെ കരിയറില്‍ ബെസ്റ്റ് ചിത്രമാണ് 2007ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം കല്ലൂരി. അതിനു ശേഷം അയന്‍, പയ്യ, കണ്ടേന്‍ കാതലൈ, അങ്ങനെ നിരവധി സിനിമകളില്‍ തമന്ന അഭിനയിച്ചു. ഇന്ത്യയിലെ പല സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും പ്രമുഖ നടന്‍മാര്‍ക്കൊപ്പവും തമന്ന അഭിനയിച്ചു. ബോളിവുഡിലും മികച്ച സിനിമകള്‍ തമന്നക്ക് ലഭിച്ചിട്ടുണ്ട്.
വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍പൊരിക്കല്‍ തമന്ന പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്‍ വിജയ് വര്‍മയുമായി പ്രണയത്തിലാണെന്ന് തമന്ന തന്നെ തുറന്നു പറഞ്ഞിരുന്നു. 2023 മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വരാന്‍ തുടങ്ങിയത്. തുടക്കത്തില്‍ അത്തരം വാര്‍ത്തകളെ തമന്ന നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് തുറന്നു പറയുകയായിരുന്നു.
ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയില്‍ സെക്‌സ് വിത്ത് എക്‌സ് എന്ന സെഗ്മെന്റില്‍ തമന്നയും വിജയ് വര്‍മയും ചേര്‍ന്നാണ് അഭിനയിച്ചത്. അതിലെ പ്രകടനം പ്രശംസനീയമായിരുന്നു. പ്രണയാര്‍ദ്രമായ നിമിഷങ്ങളായിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്.
ഈയിടെ ഒരു അഭിമുഖത്തിനിടെ വിജയ് വര്‍മക്കു മുന്നേ വേറെ രണ്ട് പ്രണയങ്ങള്‍ തനിക്കുണ്ടായിരുന്നുവെന്നാണ് തമന്ന പറയുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു പയ്യനെ തമന്നക്ക് ഇഷ്ടമായിരുന്നു. പക്ഷേ ആ പയ്യന്‍ അത് മനസിലാക്കിയില്ല. സ്വപ്നങ്ങള്‍ സഫലമാവാന്‍ പ്രണയം ഒരു തടസ്സമാവരുത് എന്ന തിരിച്ചറിവാണ് ബ്രെയ്ക്ക് അപ്പ് അര്‍ത്ഥമാക്കുന്നത്. അതിനാലാണ് ആദ്യ പ്രണയം നഷ്ടപ്പെട്ടിട്ടും തമന്ന ഭാട്ടിയ തന്റെ സ്വപ്നത്തിനു പിറകേ പോയത്.
അതിനു ശേഷം മറ്റൊരു വ്യക്തിയുമായി താരം പ്രണയത്തിലായി. ആ പ്രണയത്തിലും ധാരാളം പ്രശ്‌നങ്ങള്‍ തമന്ന നേരിടേണ്ടി വന്നു. അങ്ങനെയാണ് ആ ബന്ധവും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്. തന്റെ ഹൃദയം രണ്ട് തവണ തകര്‍ന്നുവെന്നാണ് തമന്ന പറഞ്ഞത്.
തമന്നക്ക് വിവാഹത്തില്‍ താത്പര്യമില്ലെന്ന് തുറന്നു പറഞ്ഞിരുന്നു. വിജയ് വര്‍മയെ തമന്ന വിവാഹം ചെയ്യുമോയെന്ന് ഇപ്പോഴും ഉറപ്പില്ല. ഇനി വിജയ് വര്‍മയുമായി താരം ബ്രെയ്ക്ക് അപ്പായോ എന്ന സംശയങ്ങളും ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനെ കുറിച്ച് തമന്നയോ വിജയ് വര്‍മയോ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്