കെൻഡൽ ജെന്നറുടെ മുൻ കാമുകന്മാർ തമ്മിൽ പോര്; ബാഡ് ബണ്ണിയെ പരിഹസിച്ച് ഡെവിൻ ബുക്കർ

FEBRUARY 17, 2026, 10:24 PM

മോഡലും സോഷ്യലൈറ്റുമായ കെൻഡൽ ജെന്നറുടെ  മുൻ കാമുകന്മാരായ ഡെവിൻ ബുക്കറും ബാഡ് ബണ്ണിയും  തമ്മിൽ തർക്കത്തിലെന്ന്  അഭ്യൂഹങ്ങൾ. കഴിഞ്ഞ ദിവസം നടന്ന സൂപ്പർ ബൗൾ LX ഹാഫ് ടൈം ഷോയിൽ ബാഡ് ബണ്ണി പ്രകടനത്തിന് പിന്നാലെയാണ് ഡെവിൻ ബുക്കർ രൂക്ഷമായ മറുപടിയുമായി രംഗത്തെത്തി.

എൻബിഎ (NBA) ഓൾ-സ്റ്റാർ ഗെയിമിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഡെവിൻ ബുക്കർ വിവാദ പരാമർശം നടത്തിയത്. താൻ മെക്സിക്കൻ വംശജനാണെന്നും സത്യം പറഞ്ഞാൽ സൂപ്പർ ബൗൾ ഷോ കണ്ടിട്ടില്ലെന്നും 29-കാരനായ ഫീനിക്സ് സൺസ് താരം പറഞ്ഞു. കെൻഡൽ ജെന്നറുടെ മുൻ കാമുകന്മാർ തമ്മിലുള്ള തർക്കങ്ങൾക്കിടയിലാണ് ബുക്കറിന്റെ ഈ മറുപടി എന്നതും ശ്രദ്ധേയമാണ്.

മുൻ കാമുകന്മാർ തമ്മിലുള്ള തർക്കങ്ങളോട് കെൻഡൽ ജെന്നർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൂപ്പർ ബൗൾ മത്സരത്തിൽ ബാഡ് ബണ്ണിയെ പിന്തുണയ്ക്കാൻ അവർ സ്റ്റേഡിയത്തിലെത്തിയിരുന്നു. സഹോദരി കിം കർദാഷിയാനൊപ്പമാണ് ജെന്നർ വിഐപി ഏരിയയിൽ എത്തിയത്. 

vachakam
vachakam
vachakam

കെൻഡൽ ജെന്നറും ഡെവിൻ ബുക്കറും ഏകദേശം രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നു. 2020 ഏപ്രിലിൽ അരിസോണയിലെ സെഡോണയിലേക്കുള്ള യാത്രക്കിടയിൽ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് ബന്ധവാർത്തകൾ പുറത്തുവന്നത്. ആദ്യം സുഹൃത്തുക്കളായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വളർന്നതായാണ് റിപ്പോർട്ടുകൾ.

2021 ഫെബ്രുവരിയിൽ ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ ബന്ധം ഔദ്യോഗികമാക്കി. കെൻഡൽ ബുക്കറുടെ മത്സരങ്ങളിൽ സ്ഥിരമായി സാന്നിധ്യം പുലർത്തുകയും ഇരുവരും ഒരുമിച്ച് അവധിക്കാല യാത്രകൾ നടത്തുകയും ചെയ്തു. എന്നാൽ 2022-ൽ ബന്ധത്തിൽ വിള്ളൽ വീണെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ 2022 ഒക്ടോബറിലാണ് ഇവർ ഔദ്യോഗികമായി വേർപിരിഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam