മുംബൈ: കാശ്മീർ ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്ഥാൻ നടൻ ഫവാദ് ഖാന്‍ അഭിനയിച്ച ബോളിവുഡ് സിനിമ 'അബിർ ഗുലാലിന്' പ്രദര്‍ശന വിലക്ക് വന്നേക്കും എന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. ഇതേ സമയം സിനിമയെ പിന്തുണച്ച നടി ദിയ മിർസയുടെ വാക്കുകള്‍ അതിനിടയില്‍ വൈറലായതോടെ താരം വലിയതോതില്‍ സൈബര്‍ ആക്രമണം നേരിടുകയാണ്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി പാക് നടന്‍ നായകനായ ചിത്രത്തിനെ പുകഴ്ത്തി സംസാരിച്ചത്. എന്നാല്‍ സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ ഈ പുകഴ്ത്തല്‍ വിവാദമായപ്പോള്‍ നടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായി. എന്നാല്‍ ഇപ്പോൾ താരം ഇതിന് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
“മാധ്യമപ്രവർത്തകരേ, വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നത് നിർത്തുക. ഏപ്രിൽ 10 ന് എന്‍റെ ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ഒരു അഭിമുഖം നല്‍കിയിരുന്നു ഭീകരാക്രമണത്തിന് വളരെ മുമ്പ് ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് അത്. ആഴ്ചകൾക്ക് ശേഷവും സന്ദർഭത്തിന് പുറത്ത് എന്‍റെ വാക്കുകള്‍ ഇപ്പോൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇത് അധാർമ്മികവും കുറ്റകരവുമാണ്” എന്നാണ് താരം പ്രതികരിച്ചത്.
നേരത്തെ അഭിമുഖത്തില്‍ ഫവാദ് ഖാന്‍റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ് സ്വാഗതം ചെയ്ത ദിയ, കലയെ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി ഉപയോഗിക്കണമെന്നും, വെറുപ്പിനോ രാഷ്ട്രീയ അജണ്ടകൾക്കോ വിധേയമാകുന്നതിനുപകരം അതിർത്തി കടന്നുള്ള കലാപരമായ സഹകരണങ്ങളില്‍ താന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ പ്രചരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്