തൻ്റെ നെറ്റ്ഫ്ലിക്‌സ് ഡോക്യുമെൻ്ററിയായ നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്‌ലുമായി ബന്ധപ്പെട്ട് നയൻതാര-ധനുഷ് പോര് മുറുകുകയാണ്. നയന് എതിരെ 10 കോടി രൂപയുടെ കേസ് ഫയൽ ചെയ്തതിന് സഹനടൻ ധനുഷിനെ താരം കണക്കിന് വിമർശിചിരുന്നു. ധനുഷിനെ വിമർശിച്ചുകൊണ്ടുള്ള നയൻതാരയുടെ തുറന്ന കത്ത് വലിയ ചർച്ചയായിരുന്നു.
നയൻതാരയുടെ ഡോക്യുമെൻ്ററിയുടെ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്ന നാനും റൗഡി ധാൻ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വമായ ക്ലിപ്പാണ് തർക്കത്തിൻ്റെ കേന്ദ്രബിന്ദു. ഇപ്പോഴിതാ വിഷയത്തിൽ ധനുഷിൻ്റെ അഭിഭാഷകൻ പ്രസ്താവന ഇറക്കിയിരിക്കുകയാണ്.
"എൻ്റെ ക്ലയൻ്റ് സിനിമയുടെ നിർമ്മാതാവാണ്, അവർ സിനിമയുടെ നിർമ്മാണത്തിനായി ഓരോ പൈസയും എവിടെയാണ് ചെലവഴിച്ചതെന്ന് അവർക്ക് അറിയാം. പിന്നിൽ നിന്ന് ഷൂട്ട് ചെയ്യാൻ എൻ്റെ ക്ലയൻ്റ് ആരെയും നിയോഗിച്ചിട്ടില്ലെന്ന് ആണ് ഞങ്ങൾക്ക് പറയാനുള്ളത്. അവരുടെ പ്രസ്‌താവന അടിസ്ഥാനരഹിതമാണ്.
എതിർകക്ഷിയുടെ വാദങ്ങൾ അവ്യക്തമാണെന്ന് ധനുഷിൻ്റെ അഭിഭാഷകൻ ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് ബിടിഎസ് ദൃശ്യങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്. ദൃശ്യങ്ങൾ നിർമ്മാതാവ് എന്ന നിലയിൽ ധനുഷിൻ്റേതാണ്, അത് റെക്കോർഡുചെയ്‌ത വ്യക്തിയുടേതല്ല എന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു.
നയൻതാരയോടും സംഘത്തോടും നിയമലംഘനം നടത്തുന്ന ഉള്ളടക്കം ഡോക്യുമെൻ്ററിയിൽ നിന്ന് നീക്കം ചെയ്യാൻ നിയമസംഘം നിർദേശിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികൾ ആരംഭിക്കാൻ ധനുഷിനെ നിർബന്ധിതനാക്കും എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്