മലയാളത്തിലെ പ്രമുഖ നടനും സംവിധായകനുമായ പി ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയ രംഗത്ത് ചുവടുവയ്ക്കുന്നു. അച്ഛൻ്റെ വഴിയിൽ സിനിമയിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് ദേവി പറയുന്നു.
ദേവി ആദ്യമായി അഭിനയിക്കുന്ന പുതിയ ചിത്രം 'കള്ളം' ഈ മാസം അവസാനം തിയറ്ററുകളിലെത്തും. കാമിയോ എന്റർടെയ്‍ൻമെന്റ്സിന്റെ ബാനറിൽ ആര്യ ഭുവനേന്ദ്രൻ കഥയും തിരക്കഥയുമെഴുതി അനുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് കള്ളം.
'കള്ള'ത്തിൽ നല്ലയൊരു കഥാപാത്രമാണ് തൻ്റെതെന്ന് ദേവി സൂചിപ്പിച്ചു. ഹയർ സെക്കൻററി ഇംഗ്ലീഷ് അധ്യാപികയാണ് ദേവി. തന്റെ ജോലിയിൽ കർമനിരതയായ ദേവിക്ക് ഇടക്ക് എപ്പോഴോ തന്റെ സിനിമാ മോഹങ്ങളെ മാറ്റി നിർത്തേണ്ടയായി വന്നു.
എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെ ഒരു തമാശയ്ക്ക് റീൽസുകൾ ചെയ്ത് തുടങ്ങുകയായിരുന്നു. പക്ഷേ അവിടെ നിന്നും ലഭിച്ച അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് തന്നിലെ അഭിനയ പാടവത്തെ പൊടിതട്ടിയെടുക്കാൻ പ്രേരിപ്പിച്ചതെന്നും ദേവി പറയുന്നു.
ദേവിക്ക് തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രചോദനങ്ങളുമായി ഭർത്താവ് കൃഷ്ണകുമാറും മകൻ ദേവനാരായണനും ഒപ്പമുണ്ട്. നിയമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി ആണ് ഭർത്താവ് കൃഷ്ണകുമാർ. പുതിയ അവസരങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ദേവി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്