ദേവരയുടെ പ്രീ-റിലീസ് ഇവൻ്റ് ജൂനിയർ എൻടിആർ റദ്ദാക്കിയതിന് പിന്നാലെ അക്രമാസക്തരായ ആരാധകർ ഓഡിറ്റോറിയം തകർത്തു.
വൻ ജനാവലിയെ തുടർന്നാണ് ഹൈദരാബാദിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത്. ഇതു കാത്തുനിന്ന രോഷാകുലരായ ആളുകൾ ഓഡിറ്റോറിയത്തിലെ കസേരകൾ തകർത്ത് കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുകയായിരുന്നു.
വീഡിയോ സന്ദേശത്തിലൂടെ താരം തന്നെയാണ് പരിപാടി റദ്ദാക്കിയ കാര്യം വ്യക്തമാക്കിയത്. ഇതിൻ്റെ വീഡിയോ പുറത്തുവന്നതോടെ ജനങ്ങൾ രോഷാകുലരായി.
ജൂനിയർ എൻടിആർ എത്തുമെന്ന ഇവൻ്റാണ് ആരാധകരുടെ തള്ളിക്കയറ്റം കാരണം വേണ്ടെന്ന് വച്ചത്. ഇതോടെയാണ് ജനങ്ങള്‍ ആക്രമണം അഴിച്ചുവിട്ടത്.
അതേസമയം ജനത ഗാരേജിന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒന്നിക്കുന്ന ചിത്രം 27നാണ് റിലീസ് ചെയ്യുന്നത്. ദേവരയുടെ രചന നിർവഹിച്ചതും സംവിധായകൻ തന്നെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്