സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും ഇളയരാജയ്ക്ക് വിലക്ക്

FEBRUARY 17, 2026, 2:48 AM

സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും സംഗീത സംവിധായകൻ ഇളയരാജയെ വിലക്കി ദില്ലി ഹൈക്കോടതി. 

 സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ കേസിൽ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

 ആമസോൺ മ്യൂസിക്, ഐറ്റ്യൂൺസ്, ജിയോ സാവൻ തുടങ്ങി വിവിധ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ ഇളയരാജ സ്വന്തം പേരിൽ അപ്‌ലോഡ് ചെയ്തു എന്നാണ് സരിഗമയുടെ ഹർജിയിൽ പറയുന്നത്. ഇത്, പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

vachakam
vachakam
vachakam

ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നാണ് കോടതിയുടെ നിർദേശം. 

  134 സിനിമകളിലെ ഗാനങ്ങളുടെ പൂർണ പകർപ്പവകാശം തങ്ങൾക്കാണെന്ന് സരിഗമ വാദിച്ചു. എന്നാൽ, ഈ ഗാനങ്ങളുടെ ഉടമസ്ഥാവകാശം തനിക്കാണെന്നായിരുന്നു ഇളയരാജയുടെ അവകാശവാദം. കോടതി ഈ വാദം പരിഗണിച്ചില്ല.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam