ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോണ്‍. നടി അമ്മയാവാൻ ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ ദീപകയുടെ ഗർഭകാല ഫാഷൻ ചർച്ചയാകാറുണ്ട്. ദീപകയുടെ വസ്ത്രങ്ങളും സ്റ്റൈലുമൊക്കെ വൈറല്‍ ആവാറുമുണ്ട്. വയർ മറച്ചുപിടിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിക്കാറുള്ളത്.
അടുത്തിടെ മുംബൈയില്‍ നടന്ന തൻ്റെ ചർമ്മസംരക്ഷണ ബ്രാൻഡിൻ്റെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ താരം ധരിച്ച ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രം വലിയ ചർച്ചയായിരുന്നു. ഇപ്പോള്‍ ഈ മഞ്ഞ ഗൗണ്‍ വീണ്ടും ചർച്ചയായിരിക്കുകയാണ്. 82°E എന്ന തന്റെ ബ്യൂട്ടി ബ്രാന്റിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക ഈ മഞ്ഞ ഗൗണ്‍ ധരിച്ചത്.
ഈ വസ്ത്രം ധരിച്ചതിന് പിന്നാലെ ദീപിക ഇത് വില്‍പനയ്ക്ക് വെച്ചിരുന്നു. ഒരു ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ഗൗണ്‍ വില്‍പനയ്ക്ക് വെച്ചതായി താരം പറഞ്ഞത്."ഫ്രഷ് ഓഫ് ദി റാക്ക്! ആരാണ് ഇതില്‍ കൈകോർക്കുന്നത്!? എന്നായിരുന്നു താരം ചോദിച്ചത്. മണിക്കൂറുകള്‍ കൊണ്ടാണ് ഈ മഞ്ഞ ഗൗണ്‍ വിറ്റുപോയത്. ഗൗണ്‍ വിറ്റ് ലഭിക്കുന്ന തുക ജീവകാര്യുണ പ്രവർത്തനങ്ങള്‍ക്ക് നല്‍കും. ധരിച്ച് 72 മണിക്കൂറിന് ശേഷമാണ് ഗൗണ്‍ വില്‍പ്പനയ്ക്ക് വെച്ചതെന്നാണ് വിവരം.
ദീപകയുടെ ഈ ഗൗണ്‍ 34000 രൂപയ്ക്കാണ് വിറ്റുപോയത്. വസ്ത്രം വില്‍പനയ്ക്ക് വെച്ചതിന് പിന്നാലെ വാങ്ങിയ ആളെ ടാഗ് ചെയ്ത് ഗൗണ്‍ വിറ്റുപോയതായി വ്യക്തമാക്കിയിരുന്നു. എമ്ബയർ കട്ട് വിത്ത് എ ഡ്രമാറ്റിക് ഫ്ലെയർ എന്നാണ് ദീപിക ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്. ഭർത്താവ് രണ്‍വീർ സിംഗും താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്