മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാലിൻ്റെ സിനിമാ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ച പൂജാ ചടങ്ങിൽ, വികാരാധീനയായി സുചിത്ര മോഹൻലാൽ.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ നായികയായി വെള്ളിത്തിരയിലേക്ക് എത്തുന്നത്.
കൊച്ചിയിൽ നടന്ന പൂജാ ചടങ്ങിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ ഒന്നിച്ചെത്തിയിരുന്നു.
മക്കൾ രണ്ടുപേരും സിനിമയിലേക്ക് എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും, ഈ വർഷം തങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണെന്നും സുചിത്ര മോഹൻലാൽ പറഞ്ഞു.
‘മോഹൻലാലിൻ്റെ ഭാര്യ എന്നതിനേക്കാൾ വിസ്മയയുടെ അമ്മ എന്ന രീതിയിൽ അല്ലേ എനിക്ക് അവളെ ഉപദേശിക്കാൻ കഴിയുകയുള്ളൂ. പറയാനുള്ളതെല്ലാം ഞാൻ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്.
വളരെ അഭിമാനം തോന്നുന്ന നിമിഷമാണ് എനിക്ക്. ‘തുടക്കം’ എന്ന സിനിമയിലൂടെ എൻ്റെ മകൾ സിനിമ എന്ന ലോകത്തേക്ക് കാലെടുത്ത് വെക്കുകയാണ്’, സുചിത്ര മോഹൻലാൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
