അന്തരിച്ച മകളുടെ അവസാന ആഗ്രഹം നടപ്പിലാക്കാൻ ഒരുങ്ങി സംഗീത സംവിധായകൻ ഇളയരാജ

FEBRUARY 13, 2025, 4:02 AM

ചെന്നൈ: അന്തരിച്ച മകളുടെ അവസാന ആഗ്രഹം നടപ്പിലാക്കാൻ ഒരുങ്ങി സംഗീത സംവിധായകൻ ഇളയരാജ. വനിതാ ഓ‌‌ർക്കസ്ട്രാ സംഘം ആരംഭിക്കുമെന്നാണ് ഇളയരാജയുടെ പ്രഖ്യാപനം. അന്തരിച്ച മകൾ ഭാവതരിണിയുടെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ സംഗീത പരിപാടിക്കിടെയാണ് ഇളയരാജ ഇക്കാര്യം വ്യക്തമാക്കിയത്. 

പരിപാടിയിൽ മകൻ കാർത്തിക് രാജ, സഹോദരൻ ഗംഗയ് അമരൻ, സംവിധായകൻ വെങ്കട് പ്രഭു തുടങ്ങിയവർ സന്നിഹിതരായിരുന്നു. 'വനിതകൾ മാത്രമുള്ള ഓർക്കസ്‌ട്ര ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി ഭാവതരിണി എന്നോട് പറഞ്ഞിരുന്നു. അതായിരുന്നു അവളുടെ അവസാന ആഗ്രഹം. രണ്ടുദിവസം മുൻപ് മലേഷ്യയിൽ വച്ച് ചെറുപ്പക്കാരികളായ പെൺകുട്ടികളുടെ ട്രൂപ്പുകൾ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതുകണ്ടു. അപ്പോഴാണ് മകളുടെ ആഗ്രഹത്തെക്കുറിച്ച് ഓർത്തത്. അവളുടെ പേരിലായിരിക്കും ഓർക്കസ്‌ട്ര ആരംഭിക്കുന്നത്. 15 വയസിന് താഴെയുള്ള പെൺകുട്ടികളായിരിക്കും ഓർക്കസ്ട്രയുടെ ഭാഗമാകുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം ലോകം മുഴുവൻ ഈ ഓർക്കസ്ട്ര പരിപാടികൾ അവതരിപ്പിക്കും എന്നും  ശരിയായ സമയത്ത് മറ്റ് പ്രഖ്യാപനങ്ങൾ നടത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓർക്കസ്‌ട്രയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് രജിസ്റ്റർ ചെയ്ത് ഓഡിഷനിൽ പങ്കെടുക്കാം. മകളുടെ പാരമ്പര്യം ഓർക്കസ്‌ട്രയ്ക്ക് കാത്തുസൂക്ഷിക്കാനാകണമെന്നാണ് ആഗ്രഹം എന്നും ഇളയരാജ വ്യക്തമാക്കി. 

vachakam
vachakam
vachakam

കഴിഞ്ഞവർഷം ജനുവരിയിലാണ് ഗായികയും സംഗീത സംവിധായകയുമായ ഭാവതരിണി ഇളയരാജ അന്തരിച്ചത്. 47 വയസായിരുന്നു. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam