തിരുവനന്തപുരം: തമിഴ് സൂപ്പർതാരം വിജയ് കേരളത്തിൽ എത്തുന്നതായി റിപ്പോർട്ട്. താരം നായകനാവുന്ന 'ദ ഗ്രേറ്റസ്റ്റ് ഒഫ് ഓള്‍ ടൈം' (ഗോട്ട്) എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം 18ന് തിരുവനന്തപുരത്ത് ആരംഭിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് ആണ് വിജയ് എത്തുന്നത്. അതേസമയം ആദ്യമായാണ് വിജയ് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. കാര്യവട്ടം ഗ്രീൻ ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക. രാത്രിയിലാണ് ഏറെയും ചിത്രീകരണം നടക്കുക എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം തിരുവനന്തപുരത്ത് തന്റെ ആരാധകരെ വിജയ് കാണുന്നുണ്ട് എന്നും റിപോർട്ടുകൾ ഉണ്ട്. വിജയ് എത്തുന്നവിവരം അതീവ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരിക്കുന്നത്. രണ്ടു മാസം മുൻപ് രജനികാന്ത് ചിത്രം വേട്ടയ്യയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്