കേരളക്കരയും തമിഴ് സിനിമാ ലോകവും ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സിനിമയ്ക്ക് ട്രിബ്യൂട്ട് നല്‍കികൊണ്ട് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് ഡയറി ബ്രാന്‍ഡായ അമുല്‍. ഒരു ആനിമേറ്റഡ് ഡൂഡിലുമായി ആണ് അമൂൽ എത്തിയിരിക്കുന്നത്.
മഞ്ഞ്'അമൂല്‍' ബോയ്‌സ് എന്ന പേരിലാണ് അമൂലിന്റെ ഡൂഡില്‍ പുറത്തു വന്നിരിക്കുന്നത്. അമൂലിന്റെ ഡൂഡിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കൊടൈക്കനാലിലെ ഗുണാ കേവിന് മുന്നിലെ മരത്തിന്റെ വേരുകളില്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയിലെ താരങ്ങള്‍ ഇരിക്കുന്ന പോസ്റ്റര്‍ എഡിറ്റ് ചെയ്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം തമിഴ്നാട്ടിലുള്‍പ്പടെ ലഭിച്ച ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷന്‍ ആണ് നേടി കൊടുക്കുന്നത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്