കൊച്ചി: മലയാളം ടെലിവിഷൻ ചാനലിലെ ഏറെ ആരാധകർ ഉള്ള ഷോ ആണ് ബിഗ്‌ബോസ്. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥി ജാസ്മിന്‍ ജാഫറിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പിതാവ് ജാഫര്‍ പൊലീസില്‍ പരാതി നല്‍കി എന്നാണ് പുറത്തു വരുന്ന വിവരം.
മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയ സനയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.
മോശമായ രീതിയില്‍ ബിഗ് ബോസിലെ കാര്യങ്ങളുടെ വിശദീകരണം എന്ന നിലയില്‍ ജാസ്മിന്‍റെ ഫോട്ടോ ഉപയോഗിച്ച് തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരെയാണ് ജാഫര്‍ ഖാന്‍ പരാതി നല്‍കിയത് എന്നാണ് ദിയ വ്യക്തമാകുന്നത്.
കൊല്ലത്തെ പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് ജാഫര്‍ ഖാന്‍ പരാതി നല്‍കിയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ദിയ സനയുടെ പോസ്റ്റ്
ബിഗ്ഗ് ബോസ്സിലെ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. ജാസ്മിനെതിരെ നടക്കുന്ന സൈബർ ബുള്ളിങ്ങുമായി ബന്ധപ്പെട്ട് യൂ ട്യൂബ് ഇൻസ്റ്റാ ഐഡികൾക്കെതിരെ ജാസ്മിന്‍റെ വാപ്പ ജാഫർഖാൻ പരാതിപ്പെട്ടിട്ടുണ്ട്.
മോശപ്പെട്ട രീതിയിൽ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് തംനൈലുകളും വാക്കുകളും പറഞ്ഞ ചാനലിനെതിരെയാണ് പരാതിപെട്ടിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് എന്ന ഷോയുടെ പേരിൽ വ്യക്തികളെ വളരെ മോശമായി ചിത്രീകരിച്ചു നടത്തുന്ന മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ഇത്രക്കും തരം താഴ്ന്ന രീതിയിൽ ബുള്ളിങ് ചെയ്യുന്ന ഓരോരുത്തർക്കും ഇത് തന്നെയാകും അവസ്ഥ.
അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു. ക്രിമിനൽ കേസും ഡിഫർമേഷൻ സ്യൂട്ടും ഫയൽ ചെയ്തിട്ടുണ്ട്. ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു ജാഫർ ഖാൻ.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ആദ്യം മുതല്‍ വലിയ പിന്തുണയും ഒപ്പം വിമര്‍ശനവും നേരിടുന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. ഇപ്പോഴും സജീവമായി വീട്ടിലുള്ള ജാസ്മിന്‍ മുന്‍ മത്സരാര്‍ത്ഥിയായ ഗബ്രിയുമായുള്ള കൂട്ടുകെട്ടിന്‍റെ പേരില്‍ ഏറെ വിമര്‍ശനം വീട്ടിന് അകത്തും പുറത്തും കേട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്