യുട്യൂബിലേക്ക് ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ് എൻട്രി. യു ആര്‍ എന്ന പേരിലാണ് ചാനല്‍ തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളിൽ ലോകത്ത് ഏറ്റവും ഫോളോവേഴ്‌സുള്ള താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ.
യൂട്യൂബ് ചാനൽ തുടങ്ങിയ വിവരം താരം തന്നെയാണ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചത്. ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും പേജ് സബ്‌സ്‌ക്രൈബ് ചെയ്യുന്നത്.
എതാനും മണിക്കൂറിനുള്ളിൽ 11.5 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് ചാനലിലേക്ക് ഇരച്ചുകയറിയത്. ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഇതിനകം മെസിയെയും മറികടന്നു.
ചാനൽ തുടങ്ങി 90 മിനിറ്റിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകളാണ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തത്. ചാനൽ തുടങ്ങി ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന യൂട്യൂബ് ചാനല്‍ എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ തകര്‍ത്തതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2.16 ദശലക്ഷം സബ്സ്ക്രൈബേഴ്സാണ് മെസിക്ക് യൂട്യൂബിലുള്ളത്. അതേസമയം വെറും രണ്ടു മണിക്കൂറിനുള്ളില്‍ ഇരട്ടി സബ്സ്ക്രൈബേഴ്സാണ് റോണോയെ തേടിയെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്