വിവാഹമോചനവും പുനര്‍ വിവാഹവും ഹോളീവുഡില്‍ സ്ഥിരം സംഭവങ്ങളാണ്. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷവും ആളുകള്‍ തമ്മില്‍ നല്ല സൗഹൃദം പുലര്‍ത്താറുണ്ട്. എന്നാല്‍ ചില താരങ്ങള്‍ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിക്കും. ഒരുകാലത്ത് ഹോളിവുഡ് ആഘോഷിച്ചിരുന്ന ജോഡികള്‍ ആയിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. അത്തരത്തിൽ വിവാഹ മോചനം നേടിയ ചില ഹോളിവുഡ് ദമ്പതികളെ പരിചയപ്പെടാം.
ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും
നീണ്ട കാലത്തെ ലിവിംഗ് ടുഗെദറിന് ശേഷം 2014-ല്‍ ആണ് ആഞ്ജലീനയും ബ്രാഡ് പിറ്റും വിവാഹിതരായത്. 1800 ഏക്കറുള്ള ഈ മുന്തിരിത്തോട്ടത്തില്‍ വെച്ചുനടന്ന ആഢംബര വിവാഹമായിരുന്നു ഇത്. ആറ് മക്കളാണ് ഇരുവര്‍ക്കും ഉള്ളത്. ആറ്‌പേരും സാക്ഷ്യംവഹിച്ച ഈ വിവാഹബന്ധം അധികകാലം മുന്നോട്ടുപോയില്ല. ഹോളിവുഡിലെ ഈ മാതൃക ദമ്പതികള്‍ 2016 ലാണ് വിവാഹമോചനം നേടാനായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ വാര്‍ത്ത ആരാധകരേയും ഹോളീവുഡിനേയും അമ്പരപ്പിച്ച ഒന്നായിരുന്നു. 2008-ൽ ആഞ്ജലീന ബ്രാഡ് പിറ്റ് ദമ്പതികൾ 25 മില്യൺ യൂറോയ്ക്ക് ചാറ്റോ മിറാവൽ സ്വന്തമാക്കി.
വിവാഹമോചനത്തിന് വർഷങ്ങൾക്ക് ശേഷം, കുട്ടികൾക്കായുള്ള നിയമപോരാട്ടവും കോറൻസിലെ ചാറ്റോ മിറാവലിൻ്റെയും മുന്തിരിത്തോട്ടത്തിൻ്റെയും ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കവും തുടരുകയാണ്. വിവാഹമോചന സമയത്ത് ബ്രാഡ് പിറ്റ് തന്നെ അധിക്ഷേപിച്ചുവെന്ന് ആഞ്ജലീന ജോളി ആരോപിച്ചു. തനിക്കും മക്കൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ആഞ്ജലീന ജോളി തുറന്നുപറഞ്ഞു.
ഇരുവരെയും വിവാഹമോചനത്തിലേക്ക് നയിച്ചത് 2016 നടന്ന ഒരു സ്വകാര്യ വിമാന യാത്രയാണ്. വൈനറിയുടെ അവകാശ തര്‍ക്കത്തെ തുടര്‍ന്നുള്ള കേസിലാണ് തനിക്കും കുട്ടികള്‍ക്കും എതിരെ ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് ആഞ്ജലീന ജോളി തുറന്നു പറഞ്ഞത്. വൈനറിയിലെ തന്റെ ഷെയര്‍ വില്‍ക്കണമെങ്കില്‍ കോടതിക്ക് പുറത്ത് ഒന്നും പറയാന്‍ പാടില്ല എന്ന് ബ്രാഡ് പിറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു രേഖയില്‍ ഒപ്പുവെപ്പിച്ചിരുന്നു എന്നുമാണ് ആഞ്ജലീന ജോളി പറയുന്നത്.
ആംബർ ഹേർഡ്- ജോണി ഡെപ്പ്
സമീപകാലത്തെ ഏറ്റവും തരംഗമായ വിവാഹമോചനങ്ങളിലും നിയമപോരാട്ടങ്ങളിലും ഒന്ന് ജോണി ഡെപ്പിൻ്റെയും ആംബർ ഹേർഡിൻ്റെയും വിവാഹമോചനമാണ്. 2018 ലാണ് 'ദ് വാഷിങ്ടൻ പോസ്റ്റിൽ' താൻ ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹേഡ് എഴുതിയത്. ഇതിനു പിന്നാലെ ജോണി ഡെപ്പാണ് 50 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ലേഖനത്തിൽ ഡെപ്പിൻ്റെ പേര് പരാമർശിച്ചിരുന്നില്ലെങ്കിലും ഭാര്യയുടെ ഗാർഹിക പീഡനം നടത്തിയെന്ന തരത്തിലുള്ള ആരോപണം തനിക്കു മാനഹാനിക്ക് കാരണമായെന്നും 'പൈറേറ്റ്‌സ് ഓഫ് ദ് കരീബിയൻ' സിനിമാ പരമ്പരയിൽനിന്ന് പുറത്താക്കിയതടക്കം കരിയറിൽ വലിയ നഷ്ടങ്ങൾ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഡെപ്പ് കേസ് ഫയൽ ചെയ്തത്.
തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബർ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പിന്നാലെ ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബർ ഹെഡും കേസ് ഫയൽ ചെയ്തു. ഡെപ്പ് തുടർച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്നു കാണിച്ച് 100 മില്യൻ ഡോളർ നഷ്ടപരിഹാരമാണ് ആംബർ ഹേഡ് ആവശ്യപ്പെട്ടത്. മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പ് വിജയിച്ചു. ഡെപ്പിന് 1.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ വിർജീനിയ കോടതി ആംബർ ഹേർഡിന് ഉത്തരവിട്ടു. ഡെപ്പിനെതിരെ ആംബർ ഹേർഡിൻ്റെ മാനനഷ്ടക്കേസുകളിൽ ഒന്നിന് അനുകൂലമായി ആംബർ ഹേർഡും വിധിച്ചു. ഡെപ്പിൻ്റെ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആംബറിന് അനുകൂലമായ വിധി വന്നത്. അങ്ങനെയെങ്കിൽ ഡെപ്പിന് ആംബറിന് 20 മില്യൺ ഡോളർ നൽകാനും ഉത്തരവായി.
കിം കർദാഷിയാൻ- കന്യെ വെസ്റ്റ്
2021 ഫെബ്രുവരിയിലാണ് കിം കർദാഷിയാൻ കന്യെ വെസ്റ്റിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷിച്ചത്. കർദാഷിയാൻ തൻ്റെ മക്കളുടെ പൂർണ അവകാശവും ആവശ്യപ്പെട്ടു. ദമ്പതികൾക്ക് അവരുടെ സ്വത്തുക്കൾ എങ്ങനെ വിഭജിക്കണമെന്ന ഒരു മുൻകൂർ ഉടമ്പടി ഉണ്ടായിരുന്നു. 2012-ലാണ് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത്, 2013-ൽ അവരുടെ ആദ്യത്തെ കുട്ടി ജനിച്ചു. 2014 മെയ് 24-ന് ഇറ്റലിയിലെ ഫ്ലോറൻസിൽ ഇരുവരും വിവാഹിതരായി.
ജോ ജോനാസ്- സോഫി ടർണർ
ഹോളിവുഡിനെ ഞെട്ടിച്ച മറ്റൊരു വിവാഹമോചനമായിരുന്നു ജോ ജോനാസിൻ്റെയും സോഫി ടർണറുടെയും. ആയിരുന്നു. ഇരുവരും ഇപ്പോഴും പെൺമക്കളുടെ അവകാശത്തിനായി നിയമപോരാട്ടം നടത്തുകയാണ്. സോഫി ടർണറും ജോ ജോനാസും 2016 ൽ ഡേറ്റിംഗ് ആരംഭിച്ചു. 2019 ലെ ബിൽബോർഡ് മ്യൂസിക് അവാർഡിന് ശേഷം ലാസ് വെഗാസിൽ വിവാഹം കഴിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്